മധ്യവയസ്കന്റെ മൃതദേഹം റോഡരികില്‍ കണ്ടെത്തി


ബദിയടുക്ക: ഓഗസ്റ്റ് 26.2018. മധ്യവയസ്‌കനെ റോഡരികില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുടക് സോമവാര്‍പേട്ടയിലെ ജലീലിനെയാണ് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നു വര്‍ഷം മുന്‍പ് നെല്ലിക്കട്ടയിലെ ഒരു വീട്ടില്‍ ജോലിക്കു വേണ്ടി വന്നതായിരുന്നു ജലീല്‍. പിന്നീട് ഇവിടെ തന്നെ ജോലിയെടുത്ത് കഴിയുകയായിരുന്നു. മൂന്നു ദിവസമായി ജലീലിനെ നെല്ലിക്കട്ടയിലെ ബസ്റ്റോപ്പില്‍ അവശനിലയില്‍ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു.

മരണത്തില്‍ സംശയമുള്ളതിനാല്‍ ബദിയഡുക്ക പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. വിദഗ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടുപോകുമെന്നാണ് കരുതുന്നത്. ജലീലിന്റെ ബന്ധുക്കളെ കണ്ടെത്താനും പോലീസ് അന്വേഷണം നടത്തിവരികയാണ്.

Badiyadukka, Kerala, news, royal-fur-ad, Man, Road side, Police, Man found dead in road side.