തകര്‍ന്ന വീട് കണ്ട് വിഷമം താങ്ങാനാകാതെ വന്ന ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു


ആലപ്പുഴ: ഓഗസ്റ്റ് 27.2018. കടുത്ത മഴയിലും വെള്ളപ്പൊക്കത്തിലും തകര്‍ന്ന വീട് കണ്ട് ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. എഴുപുന്ന പഞ്ചായത്തിലെ കാക്കത്തുരുത്ത് ദ്വീപില്‍ താമസിക്കുന്ന രാജേഷ് ഭവനില്‍ രാജേഷ് (41) ആണ് കുഴഞ്ഞു വീണ് മരിച്ചത്.

എരമല്ലൂര്‍ ഗവ. എല്‍ പി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുകയായിരുന്നു രാജേഷും കുടുംബവും. കഴിഞ്ഞ ദിവസമാണ് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് രാജേഷും കുടുംബവും വീട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ വീടിന്റെ ദുരവസ്ഥ കണ്ട് വിഷമം താങ്ങാനാകാതെ രാജേഷ് കുഴഞ്ഞുവീണുമരണപ്പെടുകയായിരുന്നു.

ഓണത്തലേന്ന് വീട്ടിലെത്തിയപ്പോള്‍ വീടും പരിസരവും അഴുകിയ നിലയിലായിരുന്നു. കായലിലെ ശക്തമായ വേലിയേറ്റംമൂലം ദ്വീപിലെ മുഴുവന്‍ വീടുകളിലും വെള്ളം കയറി താമസിക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

Kerala, news, Obituary, Alappuzha, Death, Man dies after cardiac arrest.