ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു

Representational image

പൈവളിഗെ: ഓഗസ്റ്റ് 11.2018. ജോലി കഴിഞ്ഞതിന് ശേഷം വീട്ടിലെത്തിയ ഗൃഹനാഥന്‍ കുഴഞ്ഞുവീണു മരിച്ചു. പൈവളിഗെ ബായിക്കട്ടയിലെ ദിനേശ് നായക്ക് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം. ദിനേശ് ജോലി കഴിഞ്ഞ ശേഷം മഴ നനഞ്ഞാണ് ദിനേശ് നായക്ക് വീട്ടിലെത്തിയത്. കൂലിപ്പണിക്കാരനായിരുന്നു.
പരേതനായ ചെനിയപ്പ നായക്ക്-പാര്‍വ്വതി ദമ്പതികളുടെ മകനാണ്. ഭാര്യ: വസന്തി. ഏക മകന്‍ യശ്വന്ത്.


Paivailike, Kerala, News, Death, Obituary, Man dies after cardiac arrest.