സഹോദരിയെയും ഭർത്താവിനെയും ഇരുമ്പ് വടി കൊണ്ട് മർദ്ദിച്ച് മാരകമായി പരിക്കേൽപ്പിച്ച ശേഷം യുവാവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി


തെക്കോട്ടു : ഓഗസ്റ്റ് 12.2018. പട്ടാപ്പകൽ സഹോദരിയേയും ഭർത്താവിനെയും ഇരുമ്പ് വടി കൊണ്ട് ക്രൂരമായി മർദ്ദിച്ച് പരിക്കേൽപ്പിച്ച ശേഷം സഹോദരൻ പോലിസ് സ്റ്റേഷനിലെത്തി കീഴടങ്ങി. ഞായറാഴ്ച ഉച്ചയോടെ  ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ  തൊക്കൊട്ടിനടുത്ത് കാപ്പി ക്കാട്ടാണ് സംഭവം. കാപ്പിക്കാട് സ്വദേശി ഡെന്നീസാണ് സഹോദരി ജാനെറ്റിനെയും അവരുടെ ഭർത്താവ് ജോസഫിനെയും  മൃഗീയമായി മർദ്ദിച്ചത്.

പിന്നീട് ഇയാൾ സ്വമേധയാ ഉള്ളാൾ പോലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പരുക്കേറ്റ ജാനറ്റിനെയും ജോസഫിനെയും ആശുപത്രിയിലേക്ക് മാറ്റി.
സിറ്റി പോലീസ് കമ്മീഷണർ സംഭവം നടന്ന വീട് സന്ദർശിച്ചു. ഉള്ളാൾ പോലീസ് കേസെടുത്ത് അന്വഷണം ആരംഭിച്ചു.

Man attacks sister and brother in law, Mangalore, news, Attack, Police station, Custody, Police, Hospital.