മലയാളി യുവാവ് ഒക്കിനാവ കരാട്ടേ ഡു ഷോറിന്‍ റ്യൂ ഷോറിന്‍കായ് യു എ ഇ തലവൻഅബൂദാബി: ഓഗസ്റ്റ് 27.2018. ജപ്പാനിലെ ഒക്കിനാവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒക്കിനാവ കരാട്ടേ ഡു ഷോറിന്‍ റ്യൂ ഷോറിന്‍കായുടെ യു.എ.ഇ തലവനായി കണ്ണൂര്‍ കണ്ണപുരം സ്വദേശി സെന്‍സായി മുഹമ്മദ് ഫായിസിനെ തെരഞ്ഞെടുത്തു. ഒക്കിനാവ ആസ്ഥാനത്ത് കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്.

28 വര്‍ഷമായി കരാട്ടേ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഫായിസ് യു.എ.ഇ കരാട്ടേ ഫെഡറേഷന്‍ അംഗവും പരിശീലകനും ദേശീയ അന്തര്‍ദേശീയ മത്സരങ്ങളിലെ വിധികര്‍ത്താവുമാണ്.

1994ല്‍ ഇന്ത്യയിലും 2017ല്‍ ജപ്പാനിലും നടന്ന അന്താരാഷ്ട്ര കരാട്ടേ സെമിനാറില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് യു.എ.ഇയില്‍നിന്ന് പങ്കെടുത്ത ഏക മലയാളി കൂടിയാണ് ഇദ്ദേഹം. അബൂദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ട്രഡീഷനല്‍ മാര്‍ഷല്‍ ആട്‌സ് (ടി.എം.എ) സ്ഥാപകനും എംഡിയുമാണ്.

Malayali, head of UAE okinawan karate japan, abu dhabi, news, gulf, ദുബായ്.

Abu dhabi, news, gulf, ദുബായ്, Karate, Malayali.