അവിശ്വാസപ്രമേയം പാസ്സായ കാറഡുക്ക പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തു


കാസര്‍കോഡ്: ഓഗസ്റ്റ് 30.2018. വനിതാ സംവരണമായ പഞ്ചായത്തില്‍ സിപിഐഎം സ്വതന്ത്ര, അനസൂയ റായിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടിനും നടക്കും.

യുഡിഎഫ് പിന്തുണയോടെയാണ് കാറഡുക്കയിലെ ബിജെപി ഭരണസമിതിയ്‌ക്കെതിരായ അവിശ്വാസ പ്രമേയം സിപിഐഎം പാസ്സാക്കിയെടുത്തത്. ഇടതു വലത് മുന്നണികള്‍ സംയുക്തമായി മുന്നോട്ട് പോകാന്‍ പ്രാദേശികതലത്തില്‍ കൈക്കൊണ്ട തീരുമാനം ബിജെപിക്ക് തിരിച്ചടിയാണ്. അവിശ്വാസ പ്രമേയത്തിലൂടെ കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെയിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. ഇവിടെ യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷം പിന്തുണക്കുകയായിരുന്നു. നിലവില്‍ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ജില്ലയില്‍ ബിജെപി ഭരണം നിലനില്‍ക്കുന്നത്.

LDF-UDF alliance wins in Karadka panchayath Ksaragod, Kasaragod, Kerala, news.