ദുരിതബാധിതരെ സഹായിക്കാൻ ലത്തീഫ് ഉപ്പള ഗേറ്റ് ഒരു കോടി രൂപ നൽകി


ഉപ്പള • ഓഗസ്റ്റ് 20 - 2018 • ജി.സി സി.യിലെ പ്രമുഖ വ്യവസായിയും ഉപ്പള സ്വദേശിയുമായ ലത്തീഫ് ഉപ്പള ഗേറ്റ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നൽകി.  കൂടാതെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ മരുന്നുകളും നൽകിയിട്ടുണ്ട്.

ഒമാൻ, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ആതുര സേവന രംഗത്തെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ ബദറുസ്സമയുടെ മാനേജിങ്ങ് ഡയറക്ടറാണ് ലത്തീഫ് ഉപ്പളഗേറ്റ്.

മസ്കത്ത് കെ.എം.സി.സി. അച്ചടക്ക സമിതി ചെയർമാനും, മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയുടെ ഉപദേശക ചെയര്മാനുമാണ് ഇദ്ദേഹം. നാട്ടിലെ കാരുണ്യപ്രവർത്തനങ്ങളിൽ നിറസാന്നിധ്യമാണ് ലത്തീഫ് ഉപ്പള ഗേറ്റ്.

Latheef Uppala gate gave 1 crore to help flood affected victims, Uppala, Kerala, news, Medicines, Latheef Uppala gate.