മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു


മലപ്പുറം: ഓഗസ്റ്റ് 15.2018. മലപ്പുറം പെരിങ്ങാവില്‍ കനത്ത മഴയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. ബുധനാഴ്ച ഉച്ചയ്ക്കാണ് ഇരുനില വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞു വീണത്.

സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒരാളെ രക്ഷപ്പെടുത്തി. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ദുരന്തനിവാരണ സേനയും അഗ്‌നിശമനസേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

പുലര്‍ച്ചെ കൊണ്ടോട്ടി ഐക്കരപ്പടിയില്‍ കൈതക്കുണ്ടയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് മൂന്നു പേര്‍ മരിച്ചിരുന്നു. കൈതക്കുണ്ട് സ്വദേശി അസീസ്, ഭാര്യ സുനീറ, മകന്‍ ഉബൈദ് എന്നിവരാണ് മരിച്ചത്.
വീട്ടിനകത്ത് ഉണ്ടായിരുന്ന രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി. ഇതോടെ മലപ്പുറം ജില്ലയില്‍ മരണം 11 ആയി.

Landslide; 2 dies in Malappuram, Malappuram, Kerala, news, Landslide, House, Death, Rescued.