കുമ്പള ഹൈസ്‌കൂളിൽ പി.ടി.എ യോഗത്തിൽ ബഹളം, ഓഫീസ് സ്റ്റാഫിനെതിരെ ഗുരുതര ആരോപണം


കുമ്പള ഓഗസ്റ്റ് 04-2018 • കുമ്പള ഗവണ്മെന്റ് ഹൈ സ്‌കൂളിൽ പി.ടി.എ എക്സിക്യൂട്ടീവ് യോഗത്തിൽ വാക്കേറ്റവും ബഹളവും. കുട്ടികളുടെ അച്ചടക്ക നിലവാരം താഴോട്ടാണെന്നും ഇതിന് കാരണം അദ്ധ്യാപകരും ജീവനക്കാരും പഠന നിലവാരവും അച്ചടക്കവും ശ്രദ്ധിക്കുന്നതിൽ കാണിക്കുന്ന വീഴ്ചയുമാണെന്നാണ് ആരോപണം. നിരവധി വിദ്യാർത്ഥികളാണ് ഈ വർഷം ടി.സി.വാങ്ങി മറ്റ് സ്കൂളുകളിലേക്ക് പോയത്.

സ്‌കൂളിലെ ഓഫീസ് ജീവനക്കാരിലൊരാൾ രാത്രി സ്‌കൂളിൽ തന്നെയാണ് ചില ദിവസങ്ങളിൽ താമസിക്കുന്നത്. ഇത് ചട്ടങ്ങളുടെ ലംഘനമാണെന്നും പ്രധാനാധ്യാപിക അദ്ദേഹത്തിന് വഴിവിട്ട് സഹായം നൽകുന്നതായും പറയുന്നു. തുടർന്ന് നടന്ന ചർച്ചയിൽ ഈ ജീവനക്കാരനെ സ്‌കൂളിൽ നിന്ന് സ്ഥലം മാറ്റാൻ അധികൃതരോട് ആവശ്യപ്പെടാൻ പി.ടി.എ തീരുമാനിച്ചു. സ്‌കൂൾ തുറന്ന് രണ്ട് മാസമായിട്ടും യൂണിഫോം വിതരണം ചെയ്യാനും സാധിച്ചിട്ടില്ല.

kumbla, higher, scondary, school, pta, meeting, issues, kumbla-higher-secondary