മുന്‍ യു.എന് സെക്രട്ടറി ജനറല് കോഫി അന്നന് അന്തരിച്ചു


ജനീവ: ഓഗസ്റ്റ് 18.2018. ഐക്യരാഷ്ട്രസഭയുടെ മുന് സെക്രട്ടറി ജനറല് കോഫി അന്നന്(80) അന്തരിച്ചു. നോബേല് ജേതാവായ അദ്ദേഹത്തിന്റെ മരണം യു.എന് വൃത്തങ്ങള് സ്ഥിരീകരിച്ചതായി സി.എന്എന് റിപ്പോര്ട്ടുചെയ്തു.

1938ല് ഘാനയില് ജനിച്ച കോഫി അന്നന് 1997 മുതല് 2006 വരെ ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലായിരുന്നു. സിറിയയിലെ യു.എന് പ്രത്യേക പ്രതിനിധിയായി പിന്നീട് പ്രവര്ത്തിച്ച അദ്ദേഹം സംഘര്ഷാവസ്ഥയ്ക്ക് അറുതിവരുത്തുന്നതില് സുപ്രധാന പങ്കുവഹിച്ചു.

ഭാര്യ: നാനെ. അമ, കോജോ, നിന എന്നിവര്‍ മക്കളാണ്.

World, news, Janiva, Death, Kofi annan, former U.N secretary general, dies.