കൊച്ചി റൺവേ താൽക്കാലികമായി അടച്ചു; ഹജ്ജ്​ വിമാനം റദ്ദാക്കി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ റൺവേ അടച്ചു. വിമാനങ്ങൾ ഇറങ്ങുന്നതും പുറപ്പെടുന്നതും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നിർത്തിവെച്ചു. വ്യാഴാഴ്ച  വൈകീട്ട്​ 5.30നും 10.30നും പുറപ്പെടേണ്ട ഹജ്ജ്​ വിമാനങ്ങൾ റദ്ദാക്കിയിട്ടുണ്ട്​. ​ യാത്ര മുടങ്ങിയ ഹാജിമാരെ കോഴിക്കോട്,​ തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴി അയക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്​. വെള്ളിയാഴ്​ച പുറപ്പെടേണ്ട ഹജ്ജ്​ യാത്രക്കാർ യാത്രക്ക്​ നേരത്തെ എത്തേണ്ടതില്ലെന്നും അധികൃതർ അറിയിച്ചു. എന്നാൽ, ഇതിനകം പുറപ്പെട്ടവരെ ക്യാമ്പിൽ​ സ്വീകരിക്കുന്നതാണ്.

സിയാൽ എം.ഡിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ്​ തീരുമാനം എടുത്തത്​. 1.15ഒാടെയാണ്​ റൺവേ അടച്ചത്​​. ഇടുക്കി ഡാമി​​​​​​​​​​​​െൻറ ഷട്ടർ തുറന്ന സാഹചര്യത്തിൽ പെരിയാറിൽ വെള്ളം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ്​ ​ തീരുമാനം. 

വിമാന കമ്പനികളോട്​ ഇനി നെടു​മ്പാശ്ശേരിയിലേക്ക്​ അറിയിപ്പുണ്ടാകും വരെ സർവീസ്​ നടത്തേണ്ടെന്ന്​ സിയാൽ അധികൃതർ നിർദേശം നൽകി​. വിമാനത്താവളത്തിന്​ സമീപത്തുള്ള ചെങ്കൽതോട്​ നിറഞ്ഞതാണ്​ ഇപ്പോഴത്തെ പ്രതിസന്ധിക്ക്​ കാരണം. മഴ തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്​ സമീപത്ത്​ ജലനിരപ്പ്​ ഇനിയും ഉയരാനാണ്​ സാധ്യത. 

kochiairport-runway=closed-duetorain