കൊച്ചിയിൽ മത്സ്യബന്ധന ബോട്ടില്‍ കപ്പലിടിച്ച്‌ മൂന്ന് മരണം


കൊച്ചി ഓഗസ്റ്റ് 07-2018 • മുനമ്ബത്തുനിന്നും പോയ ബോട്ടില്‍ കപ്പലിച്ച്‌ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. 15 പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇടിച്ച കപ്പല്‍ നിര്‍ത്താതെ പോയി. ബോട്ടില്‍ ഉണ്ടായിരുന്ന അഞ്ചുപേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. രക്ഷപ്പെടുത്തിയവരില്‍ ചിലരുടെ ആരോഗ്യനില തൃപ്തികരമല്ല. പരുക്കേറ്റവരുമായി മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ബോട്ടില്‍ തീരത്തേക്ക് കൊണ്ടുവരുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് കൊച്ചി നാവിക തീരത്തു നിന്നും 15 കിലോമീറ്റര്‍ ഉള്‍ക്കടലില്‍ അപകടം സംഭവിച്ചത്. മുനന്പത്ത് നിന്നും പോയ ഓഷ്യാന എന്ന ബോട്ടിലാണ് കപ്പലിടിച്ചത്.
kochi, boat, accident, ship-strike-in-shipping