ബദിയടുക്ക താലൂക്കാശുപത്രി പുനഃസ്ഥാപിക്കാന്‍ ശക്തമായ ജനരോഷം ഉയരണം - കെ എം സി സിദുബായ്: ഓഗസ്റ്റ് 10.2018. ബദിയടുക്ക പഞ്ചായത്തിലേക്ക് അനുവദിച്ച താലൂക്കാശുപത്രിയെ മറ്റൊരു ഉത്തരവിലൂടെ ബേഡകത്തേക്ക് മാറ്റിയത് സര്‍ക്കാര്‍ ഈ മേഖലയോട് കാട്ടുന്ന കടുത്ത അവഗണനയാണെന്നും ജനകീയ പോരാട്ടത്തിലൂടെ താലൂക്കാശുപത്രിയെ ഇവിടെത്തന്നെ പുനഃസ്ഥാപിക്കാന്‍ രാഷ്ട്രീയം മറന്ന് എല്ലാവരും ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ദുബായ് കെ എം സി സി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു.

പ്രസിഡന്റ് മുഹമ്മദ് പിലാങ്കട്ടയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധയോഗം ദുബായ് കെ എം സി സി കാസറകോട് മണ്ഡലം പ്രസിഡന്റ് സലാം കന്യാപാടി ഉദ്ഘാടനം ചെയ്തു.

എന്‍ഡോസള്‍ഫാന്‍ ദുരിതമേഖലയും വികസനത്തില്‍ ഏറെ പിന്നോക്കം നില്‍ക്കുന്ന  മലയോര പ്രദേശവും ഉള്‍പ്പെടുന്ന ബദിയടുക്ക പഞ്ചായത്തിലേയും പരിസര പ്രദേശത്തുകാരുടേയും നിരന്തരമായ ആവിശ്യങ്ങളിലൊന്നാണ് പ്രസ്തുത താലൂക്കാശുപത്രി. സമ്മര്‍ദ്ദങ്ങളിലൂടെയും രാഷ്ട്രീയം കളിച്ചും ഇവിടുത്തെ ജനങ്ങളെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും അനുവദിച്ച താലൂക്ക് ആശുപത്രി ഉടന്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സലാം കന്യാപാടി ആവിശ്യപ്പെട്ടു. ജനകീയ സമരസമിതി ബദിയടുക്കയില്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ദുബായ് കെ എം സി സിയുടെ  പൂര്‍ണ്ണ പിന്തുണ നല്‍കും.

ദുബൈ കെഎംസിസി  കാസര്‍കോട് ജില്ല സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക,  മണ്ഡലം വൈസ് പ്രസിഡന്റ് ഇ. ബി അഹ്മദ് ,സെക്രട്ടറി മുനീഫ് ബദിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ അബുബക്കര്‍ ബദിയടുക്ക,അസീസ് ചിമ്മിനടുക്ക, മൊയ്തു എം.എച്ച് മലങ്കര, സിദ്ധീഖ് കാടമന, അബ്ദുല്‍ റസാഖ് ബദിയടുക്ക, കെ.ടി മുനീര്‍ ബീജന്തടുക്ക, അശ്‌റഫ് കോട്ട, ഉബൈദ് ചെടക്കാല്‍, അബുബക്കര്‍ മാവിനകട്ട  തുടങ്ങിയവര്‍ സംസാരിച്ചു.

ദുബൈ കെഎംസിസി ബദിയടുക്ക പഞ്ചായത്ത് കമ്മിറ്റി ജനഃസെക്രട്ടറി എം.എസ്  ഹമീദ് ഗോളിയടുക്കം സ്വാഗതവും ട്രഷറര്‍ അശ്രഫ് കുക്കംകുടല്‍ നന്ദിയും പറഞ്ഞു.

Dubai, news, gulf, KMCC, KMCC on Badiyadukka Talukk hospital issue