ജില്ലയ്ക്കു അഭിമാനമായി മക്കാ കാസ്രോട്ടാർ


മക്ക 09 aug 2018 : ചരിത്രത്തില്‍ ആദ്യമായി കാസര്‍കോടില്‍ നിന്നുള്ള സംഘടനയ്ക്ക് ഹജ്ജ് വളണ്ടീയര്‍ സേവനത്തിന് മക്കാ കാസ്രോട്ടാര്‍ എന്ന സംഘടനയെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ തിരഞ്ഞെടുത്തു.പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിനെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് സേവനം ചെയ്യുന്നതിന് വേണ്ടി മക്കാ കാസ്രോട് കൂട്ടായ്മയുടെ വളണ്ടിയര്‍ വിംഗിനെയാണ് സജ്ജമാക്കിയത്.ഹറം അറഫ മിനാ മുസ്ലിദലീ ഫ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഹാജിമാരെ സഹായിക്കുന്നതിനും അവര്‍ക്ക് ആവശ്യമായ സേവനം ചെയ്യുന്നതിന് വേണ്ടിയുമാണ് വളണ്ടീയര്‍മാരെ ഒരുക്കിയിട്ടുള്ളത്.ഇന്ത്യന്‍ ഹജ്ജ് കൗണ്‍സിലുമായി സഹകരിച്ചാണ് വിംഗ് രൂപീകരിച്ചത്. ഹജജ് സമയത്ത് മുഴുവന്‍ സമയങ്ങളിലും പ്രവര്‍ത്തകര്‍ രംഗത്തുണ്ടാവും. 
മക്കാ കാസ്രോട്ടാര്‍ കൂട്ടായ്മയുടെ വളണ്ടീയര്‍ കിറ്റ് മക്കയിലെ ഹജ്ജ് കൗണ്‍സിലര്‍ മുഹമ്മദ് സായിദ് ആലം പ്രകാശനം നിര്‍വ്വഹിച്ചു.  
ഭാരവാഹികളായ മജീദ് തളങ്കര, ആസിഫ് തളങ്കര, ഫാറൂഖ് കിഴൂര്‍, നസീര്‍ മേല്‍പറമ്പ് റഹ്മാന്‍ നെക്ക്രാജ, സുഹൈല്‍ എന്നിവരാണ് വളണ്ടിയര്‍ വിംഗിനെ നിയന്ത്രിക്കുക.

kmcc-hajj-volunteers