കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ജലനിരപ്പ് ഉയരുന്നു; കനത്ത ജാഗ്രത10.08.2018

ഇടുക്കി: ഇടുക്കിയില്‍ കനത്ത മഴ തുടരുന്നു. ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു. ഇപ്പോള്‍ മൂന്ന് ഷട്ടറുകളിലായി 1.25 ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍  പുറത്തേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നത്. നിലവിലെ ജലനിരപ്പ് 2401.1 അടിയാണ്.അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്. 

ഇതേ തുടര്‍ന്ന് ചെറുതോണിയില്‍ കൂടുതല്‍ ജാഗ്രത പ്രഖ്യാപിച്ചുവരികയാണ്.
വെള്ളത്തിന്റെ കുത്തൊഴുക്ക് കാരണമായി ചെറുതോണി പട്ടണത്തില് റോഡിന്റെ വശങ്ങള് ഇടിയുകയും ചെയ്തു. ഇതോടെ രണ്ട്, മൂന്ന്, നാല് ഷട്ടറുകളാണ് ഇപ്പോള്‍ തുറന്നു വിട്ടത്.

വ്യാഴാഴ്ച ഒരു ഷട്ടര് ഉയര്‍ത്തി വെള്ളം തുറന്നുവിട്ടിരുന്നു. പിന്നീട് വെള്ളിയാഴ്ച രാവിലെയാണ് രണ്ടു ഷട്ടറുകള് കൂടി തുറന്നുവിട്ടത്. ഇതോടെ പെരിയാറിന്റെ തീരത്ത് താമസിക്കുന്നവര്‍ക്ക് അധികൃതര് കര്ശന ജാഗ്രതാ നിര്‌ദേശം നല്കിയിട്ടുണ്ട്. തുടർന്ന് ചെറുതോണിയില് ഗതാഗതത്തിന് നിരോധനം ഏര്‌പ്പെടുത്തുകയും ചെയ്തു.

അഞ്ചു ഷട്ടറില് മധ്യഭാഗത്തെ ഷട്ടറായിരുന്നു ഇന്നലെ തുറന്നത്.ഷട്ടറുകള് 40 സെ.മീറ്റര് വീതമാണ് തുറന്നത്. ഇന്നലെ തുറന്ന ഒരു ഷട്ടറിന്റെ ഉയരം 50 ല് നിന്ന് ഇന്ന് 40 ആക്കുകയും ചെയ്തു. ജില്ലാ കളക്ടര് ചെറുതോണിയിലെത്തി സ്ഥിതിഗതികള് നിരീക്ഷിക്കുന്നുണ്ട്.


news, Kerala, Shutter opened, Heavy rain, Alert, Kerala rains; Two more shutters opened.