മഴക്കെടുതി: ദുരിതാശ്വാസ ധനസമാഹരണത്തിന് ജമാഅത്തെ ഇസ്ലാമി ആഹ്വാനം


കോഴിക്കോട്: ഓഗസ്റ്റ് 11.2018. കനത്ത മഴയെയും പ്രകൃതി ക്ഷോഭത്തെയും തുടർന്ന് ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ജമാഅത്തെ ഇസ്ലാമി പ്രത്യേക ദുരിതാശ്വാസ നിധി രൂപീകരിക്കുന്നു. അസാധാരണമായ സാഹചര്യമാണ് കേരളം നേരിട്ട് കൊണ്ടിരിക്കുന്നത്. കൂടുതൽ ആസൂത്രിതവും ദീർഘകാലാടിസ്ഥനത്തിലുള്ളതുമായ പുനരധിവാസ പദ്ധതിയാണ് ജമാഅത്തെ ഇസ്ലാമി ആവിഷ്കരിക്കുന്നത്.

വിവിധ ദുരിതമേഖലകളിൽ ജമാഅത്ത് കേരള അമീർ എം.ഐ അബ്ദുൽ അസീസിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദർശിച്ചിരുന്നു.  തുടർന്നാണ് ദുരിതാശ്വാസ നിധി രൂപീകരിക്കാൻ തീരുമാനിച്ചതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം. കെ മുഹമ്മദലി പറഞ്ഞു.  ഔദ്യോഗിക ദുരിതാശ്വാസ സഹായങ്ങൾ ലഭ്യമാകാത്തതും അപര്യാപ്തവുമായ മേഖലകളിലാണ് ജമാഅത്ത് സേവന പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുക. പീപ്പ്ൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുക. സന്നദ്ധ സംഘടനകളെയും പദ്ധതിയുമായി സഹകരിപ്പിക്കുമെന്നും മുഹമ്മദലി അറിയിച്ചു.

Kerala rains; Jama-ath Islami forms relief fund, Kerala, news, Kozhikkod.