ജില്ലയിലെ പഞ്ചായത്ത്തല ഉദ്യേഗസ്ഥരുടെ ജോലിസ്ഥിരത ഉറപ്പ് വരുത്തണം എ.എ.ജലീൽ


കാസർകോട് ഓഗസ്റ്റ് 02-2018 • കാസർകോട് ജില്ലയിലെ പഞ്ചായത്ത് വകുപ്പിലെ ഉദ്യോഗസ്ഥർക്ക് അടിക്കടിയുണ്ടാകുന്ന സ്ഥലം മാറ്റം മൂലം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം താളം തെറ്റിയിരിക്കുയാണെന്ന് ഗ്രാമപഞ്ചായത്ത് അസോസിയേഷൻ ജില്ല പ്രസിഡന്റ് എ എ ജലീൽ പ്രസ്താവിച്ചു.

2017-18 വാർഷിക പദ്ധതി പ്രവർത്തനങ്ങളുടെ വിജയത്തിനും നികുതി പിരിവിനും നേതൃത്വം നല്കിയ ഉദ്യോഗസ്ഥർ അടക്കം നിരന്തരമായി പല സ്ഥലങ്ങളിലേക്കം സ്ഥലം മാറ്റിക്കൊണ്ടിരിക്കുകയാണ്.

ആവശ്യത്തിനുള്ള ഉദ്യോഗസ്ഥതസ്തികകൾ പലതും ഒഴിഞ്ഞുകിടക്കുകയാണ് ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാതെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ദൈനംദിന പ്രവർത്തനങ്ങളും പദ്ധതി പ്രവർത്തനങ്ങളും മുന്നോട്ട് നീക്കുന്ന കാര്യത്തിൽ ശ്രമകരമായ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോൾ നിരന്തരമായി സ്ഥലം മാറ്റുന്നത് പദ്ധതി പ്രവർത്തനങ്ങളെ പിന്നോട്ട് വലിക്കുമെന്നതിൽ തർക്കമില്ല.

പല പഞ്ചായത്തുകളിലും സെക്രട്ടറി അസി, സെക്രട്ടറി അക്കൗണ്ടന്റ് അസിസ്റ്റന്റ് എഞ്ചിനിയർമാർ കൃഷി ഓഫിസർ അടക്കമുള്ള പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്ന സമയത്ത് അനാവശ്യമായി വകുപ്പ് തലത്തിൽ നടത്തുന്ന തുടരെ തുടരെയുള്ള ഇത്തരം സ്ഥലം മാറ്റങ്ങൾ പ്രതിഷേധാർഹമാണ്. വകുപ്പ് മന്ത്രി പോലും നിലാപാട് ആവർത്തിക്കു മ്പോലും ഒരു ന്യായികരണവുമില്ലാത്ത ഇത്തരം സ്ഥലം മാറ്റങ്ങൾക്ക് അറുതി വരുത്തണമെന്നും അല്ലാത്തപക്ഷം മറ്റു നടപടികൾ ആലോചിക്കേണ്ടി വരുമെന്ന് ജലീൽ മുന്നറിയിപ്പ് നൽകി. ഇക്കാര്യത്തിൽ അടിയന്തിരമായി ഇടപെട്ട് കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് സ്ഥിരമായി ജോലി ചെയ്യാൻ അവസരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രിയോടും വകുപ്പ് മന്ത്രിയോടും ആവശ്യപ്പെട്ടു.

a.a jaleel, kasaragod,