കാസര്‍കോട് സ്വദേശി മക്കയിൽ മരിച്ചു


മക്ക: ഓഗസ്റ്റ് 26.2018. ഹജ്ജ് ചെയ്യാന്‍ മക്കയിലെത്തിയ കാസര്‍കോട് സ്വദേശി  മരിച്ചു. നെല്ലിക്കുന്ന് കടപ്പുറം സ്വദേശി അഹ്മദ് അബ്ദുല്ല കരിപ്പൊടി(61)യാണ് മരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. രാത്രിയോടെ താമസസ്ഥലത്തുവെച്ച് മരണം സംഭവിക്കുകയായിരുന്നു. ഭാര്യ സഫിയയുമൊന്നിച്ചാണ് അഹ്മദ് ഹജ്ജിന് എത്തിയത്. വിവരമറിഞ്ഞ് മകന്‍ നൗഫല്‍ മക്കയില്‍ എത്തിയിട്ടുണ്ട്.

അബ്ദുല്ല കരിപ്പൊടി- ആയിഷാബി ദമ്പതികളുടെ മകനാണ്. മക്കള്‍: അഷ്‌റഫ്, ശംസിയ, നൗഷാദ്, നൗഫല്‍, നംഷീര്‍. മരുമക്കള്‍: അബ്ദുല്‍ ഖാദര്‍, ഹസീന, മുബീന. സഹോദരങ്ങള്‍: ഇബ്രാഹിം കരിപ്പൊടി, പരേതരായ അബു, നബീസ.

മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കി ശറായി ഖബര്‍സ്ഥാനില്‍ മൃതദേഹം ഖബറടക്കും.

news, Obituary, jhl builders ad, Mecca, Death, Hospital, Kasaragod native dies in Mecca.