കേരളത്തിലെ പ്രളയത്തിന് കാരണം ഗോവധമെന്ന് കർണ്ണാടക ബി.ജെ.പി എം എൽ എബെംഗളൂരു: ഓഗസ്റ്റ് 26.2018. കേരളത്തിലെ കടുത്ത പ്രളയം ഗോവധത്തിനുള്ള ദൈവ ശിക്ഷയെന്ന് കർണ്ണാടകയിലെ ബി.ജെ.പി. എം.എൽ.എ ബസന ഗൗഡ പാടീൽ യത്നാൽ. പൊതുസ്ഥലത്ത് പരസ്യമായി ഗോക്കളെ കശാപ്പു ചെയ്തതിന് ദൈവം നൽകിയ ശിക്ഷയാണ് പ്രളയമെന്ന് പ്രകോപനപരവും വിവാദപരവുമായ പ്രസ്താവനകൾ നേരത്തെയും നടത്തിയിട്ടുള്ള യത്നാൽ പറഞ്ഞു.

ഈയിടെയായി ഒരു പശുവിനെ റോഡരികിൽ വളരെ പരസ്യമായി അറുത്തു കളഞ്ഞു. ഈ സംഭവം നടന്നിട്ട് ഒരു വർഷം പോലും പൂർത്തിയാകുന്നതിനു മുമ്പെ ദൈവകോപം പ്രളയത്തിന്റെ രൂപത്തിൽ അവരിലേക്ക് എത്തിയിരിക്കുന്നുവെന്നും യത്നാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ പശുക്കളെ കൊല്ലുക വഴി ഹിന്ദു മതത്തെ തന്നെ അവഹേളിച്ചിരിക്കുന്നു. അതിനാൽ  അവർക്ക് ശിക്ഷ ലഭിച്ചിരിക്കുന്നു.  ഹിന്ദു മതത്തെ അവഹേളിക്കുന്നവർക്കുള്ള പ്രത്യഘാതം  എന്തായിരിക്കുമെന്നതിന്  മികച്ച ഉദാഹരണമാണത്രെ കേരളത്തിലെ ദുരന്തം.
കർണാടകയിൽ ബിജെപി അധികാരത്തിൽ വന്നാൽ സമ്പൂർണ ഗോഹത്യനിരോധനം നടപ്പിൽ വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

news, ദേശീയം, Bangaluru, Bjp M.L.A, Karnataka Bjp MLA on Kerala flood.