കാറഡക്ക പഞ്ചായത്തില്‍ അവിശ്വാസം പാസായി ; ബിജെപിക്ക്‌ ഭരണം പോയി


കാസറഗോഡ് ഓഗസ്റ്റ് 02-2018 • കാറഡുക്ക പഞ്ചായത്തില്‍ സിപിഐ എം ബിജെപിക്കെതിരെ കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ ബിജെപിക്ക്‌ ഭരണം നഷ്‌ടമായി. 18 വര്‍ഷമായി ഇവിടെ ബിജെപിയാണ്‌ ഭരിക്കുന്നത്‌. 

പഞ്ചായത്ത് പ്രസിഡന്റ് ജി സ്വപ്നക്കെതിരെ സിപിഐ എമ്മിലെ എ വിജയകുമാര്‍ നല്‍കിയ അവിശ്വാസമാണ്‌ പാസായത്‌. വര്‍ഗീയപ്രീണനം നടത്തുകയും വികസനമുരടിപ്പ് നടത്തുകയും ചെയ്യുന്ന ബിജെപി ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിനനുകൂലമായി 8 വോട്ട് ലഭിച്ചു. 15 അംഗ സമിതിയില്‍ സിപിഐഎം-4 , സിപിഐഎം സ്വതന്ത്ര-1, യുഡിഎഫ്-2, കോണ്‍ഗ്രസ് സ്വന്തന്ത്ര്യന്‍-1 എന്നിവരാണ് അനുകൂലിച്ചത്.

അവിശ്വാസ പ്രമേയ യോഗത്തിന് ഭരണാധികാരി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബി ബാലകൃഷ്ണ നേതൃത്വം നല്‍കി.

karadukka-panchayath