സന്നദ്ധ പ്രവര്‍ത്തകര്‍ ജുമുഅ നിസ്‌കാരം നിര്‍വഹിച്ചത് ചര്‍ച്ചില്‍


മാള: ഓഗസ്റ്റ് 25.2018. നിസ്‌കരിക്കാന്‍ മതത്തിന്റെ ആവശ്യമില്ലെന്ന യഥാസ്ഥിതി കാണിച്ചിരിക്കുകയാണ് കുണ്ടൂര്‍ മേരി ഇമ്മാക്യുലേറ്റ് ചര്‍ച്ച്. പ്രളയജലം കയറിയ വീടുകളുടെ ശുചീകരണ പ്രവര്‍ത്തനത്തിന് എത്തിയ സന്നദ്ധ പ്രവര്‍ത്തകർ ജുമുഅ നമസ്‌കരിച്ചത് ചര്‍ച്ചില്‍. മലപ്പുറത്തുനിന്നെത്തിയ സന്നദ്ധ പ്രവര്‍ത്തകരാണ് കുണ്ടൂര്‍ മേരി ഇമ്മാക്യുലേറ്റ് ചര്‍ച്ചില്‍ ജുമുഅ ഖുതുബയും നമസ്‌കാരവും നിര്‍വഹിച്ചത്. 40 വളന്റിയര്‍മാരാണ് ജുമുഅ നിസ്‌കാരത്തിനെത്തിയത്.

പ്രളയജലം കയറിയ പ്രദേശത്തെ മുസ്‌ലിം പള്ളിയില്‍ ശുചീകരണം പൂര്‍ത്തിയായിട്ടില്ല. വെള്ളിയാഴ്ച രാവിലെ പ്രദേശത്ത് എത്തിയ സന്നദ്ധ സംഘം ഉച്ചയോടെ നമസ്‌കരിക്കാന്‍ സ്ഥലം അന്വേഷിക്കുന്നത് അറിഞ്ഞ വികാരി ഫാ. റാഫേല്‍ മൂലന്‍ നിസ്‌കാരത്തിനു വേണ്ടി ചര്‍ച്ച് തുറന്ന് നല്‍കുകയായിരുന്നു. പ്രഭാഷണത്തിനും പ്രാര്‍ഥനക്കും ഫൈസല്‍ നേതൃത്വം നല്‍കി.

Jumua namaz in Church, Kerala, news, Jumua, Church.