പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ അന്തരിച്ചുന്യൂഡല്‍ഹി: ഓഗസ്റ്റ് 23.2018. പ്രശസ്ത മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു.  വാര്‍ദ്ധക്യസഹചമായ അസുഖങ്ങളെ തുടര്‍ന്ന് അപ്പോളോ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുകയായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.

പാക്കിസ്ഥാനിലുള്ള സിയാല്‍കോട്ടില്‍ 1923ല്‍ ആയിരുന്നു നയ്യാറുടെ ജനനം. 'അന്‍ജാം' എന്ന ഉര്‍ദു പത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ പത്രപ്രവര്‍ത്തന ജീവിതത്തിന്റെ തുടക്കം. തുടര്‍ന്നു അമേരിക്കയിലെ ഇല്ല്യാനോവിലെ മെഡില്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരുദമെടുത്തു.  അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസ് ദിനപത്രത്തില്‍ എഴുതിയിരുന്ന സര്‍ക്കാര്‍ വിരുദ്ധ റിപ്പോര്‍ട്ടുകളിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്.

1990-ല്‍ അദ്ദേഹം ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി നിയമിതനായി. 1996-ല്‍ ഐക്യരാഷ്ട്ര സഭയിലെ ഇന്ത്യന്‍ പ്രതിനിധിയുമായിരുന്നു നയ്യാര്‍. 1997 ആഗസ്റ്റില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു. ഇന്ത്യാ-പാകിസ്താന്‍ സൗഹൃദത്തിന്റെ ശക്തമായ വക്താവും കൂടിയായിരുന്നു അദ്ദേഹം.

പത്രപ്രവര്‍ത്തകന്‍, പത്രാധിപര്‍, ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍, രാജ്യസഭാംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വരികള്‍ക്കിടയില്‍' (ബിറ്റ് വീന്‍ ദി ലൈന്‍സ്) എന്ന പ്രതിവാര കോളം ലോകമെമ്പാടും വിവിധ ഭാഷകളിലായി എണ്‍പതോളം അച്ചടി മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'ബിറ്റ്‌വീന്‍ ദ ലൈന്‍സ്', 'ഡിസ്റ്റന്റ് നൈബേഴ്‌സ്: എ ടെയ്ല്‍ ഓഫ് സബ്‌കോണ്ടിനന്റെ', 'ഇന്ത്യ ആഫ്റ്റര്‍ നെഹ്‌റു', 'വാള്‍ അറ്റ് വാഗാ : ഇന്ത്യാ-പാകിസ്താന്‍ റിലേഷന്‍ഷിപ്പ്', 'ഇന്ത്യാ ഹൗസ്' എന്നിവയാണ് പ്രധാനകൃതികള്‍.

സംസ്‌കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹിയില്‍ നടക്കും.

Journalist Kuldip nayar passes away, news, Obituary, New Delhi, Death, Kuldip nayar, Journalist, Writer.