ജെസിബി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാതല സേവന യജ്ഞ പരിപാടി സംഘടിപ്പിച്ചുകുമ്പള: ഓഗസ്റ്റ് 17.2018. കുമ്പള: ജെസിബി ഓണേഴ്‌സ് അസോസിയേഷന്‍ കുമ്പള ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ജില്ലാതല സേവന യജ്ഞ പരിപാടി സംഘടിപ്പിച്ചു.

കുമ്പളയില്‍ നടന്ന പരിപാടിയില്‍ കുമ്പള സി.ഐ.കെ. പ്രേംസദന്‍
 ഉദ്ഘാടനം ചെയ്തു. ജെ.സി.ബി. അസോസിയേഷൻ ഏരിയ പ്രസിഡന്റ് ആല്‍ബര്‍ട്ട് ഡിസൂസ അധ്യക്ഷത വഹിച്ചു. കുമ്പള ടൗണ്‍ ബസ് സ്റ്റാന്റ് മുതല്‍ ആരിക്കാടി പാലം വരെ ഹൈവെയുടെ ഇരു ഭാഗങ്ങളും ശുചീകരിച്ചു. കുമ്പള ടൗണില്‍ നിന്ന് സീതാംഗോളി വരെയുള്ള റോഡിന്റെ ഇരുഭാഗങ്ങളും വൃത്തിയാക്കി.ജെസിബി ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ ജോയിന്റ് സെക്രട്ടറി മൊയ്തീൻ സ്വാഗതവും ജനമൈത്രി പോലീസ് സി.ആർ.ഒ അനിൽ കുമാർ നന്ദിയും പറഞ്ഞു.

Kumbla, Kerala, news, Conducted, Cleaned, JCB owners association 'Sevana Yanja' program conducted.