കേന്ദ്രമന്ത്രി കണ്ണന്താനത്തിനെതിരെ ബി.ജെ.പി മുഖപത്രം


കൊച്ചി: ഓഗസ്റ്റ് 27. 2018. ദുരിതാശ്വാസ ക്യാംപിൽ കിടന്നുറങ്ങുന്ന ചിത്രമെടുത്ത് സമൂഹമാധ്യമത്തിൽ പ്രസിദ്ധീകരിച്ച കേന്ദ്രമന്ത്രി കണ്ണന്താനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി മുഖപത്രം ‘ജന്മഭൂമി’. കണ്ണന്താനം അല്‍പം കൂടി മിതത്വംപ്രകടിപ്പിക്കണമായിരുന്നെന്നു പത്രം മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. അതിമിടുക്ക് അലോസരമാകും. ക്യാംപില്‍ പോയി കിടന്നുറങ്ങിയ വകയിൽ പ്രോത്സാഹനത്തിന്റെ പൂച്ചെണ്ടുകളല്ല പരിഹാസത്തിന്റെ കല്ലേറുകളാണ് കിട്ടിയതെന്ന് ജന്മഭൂമി പറയുന്നു.

‘ഇക്കുറി മാവേലി വന്നില്ല’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ സംസ്ഥാന സർക്കാരിനെതിരെയും  കോടിയേരിയെയും രൂക്ഷമായി വിമർശിക്കുന്നു. യു. എ ഇ യുടെ സഹായം സ്വീകരിക്കുന്ന കാര്യത്തിൽ ആടിനെ പട്ടിയായുകയും പിന്നീട് പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്ന സമീപനമാണ് സി.പി.എം സ്വീകരിച്ചതെന്നാണ് വിമർശനം.

Kerala, news, Janmabhumi, Alphons Kannanthanam, Janmabhumi editorial against Alphons kannanthanam.