ശ്വാസ തടസ്സത്തെ തുടര്‍ന്ന്‌ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന വയോധികയ്ക്ക് കുമ്പള ജന മൈത്രി പോലീസിന്റെ കൈത്താങ്ങ്


കുമ്പള, ആഗസ്റ്റ് 01-2018 • കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന്‌ വര്‍ഷങ്ങളായി ദുരിതമനുഭവിക്കുന്ന വയോധികയ്ക്ക് സഹായ ഹസ്‌തവുമായി ജനമൈത്രി പൊലീസ്‌. സരോജിയമ്മയ്‌ക്കുള്ള സഹായധനം നാരായണമംഗലം എ. എൽ.പി.സ്‌കൂളിൽ നടന്ന പരിപാടിയിൽ വെച്ച് കാസർകോട് ജില്ലാ പോലീസ് മേധാവി ഡോ. ശ്രീനിവാസ് കൈമാറി.

ചടങ്ങിൽ ഡി. വൈ.എസ്.പി സുകുമാരൻ, കുമ്പള സി.ഐ. കെ. പ്രേംസദൻ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സത്യശങ്കര ഭട്ട്, എ. എസ്.ഐ. വിജയൻ മേലത്ത്, ജനമൈത്രി പോലീസ് പി.ആർ.ഒ. അനിൽ കുമാർ, അസീസ് കോട്ടൂടൽ, സത്താർ ആരിക്കാടി തുടങ്ങിയവർ സംബന്ധിച്ചു. അഡ്വ. ഉദയകുമാർ സ്വാഗതവും നാരായണൻ കുമ്പള നന്ദിയും പറഞ്ഞു.

തുടര്‍ ചികിത്സയ്‌ക്ക്‌ സാമ്പത്തിക ശേഷിയില്ലാതെ ദുരിതമനുഭവിക്കുന്ന സരോജിനിയമ്മയുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന്‌ ഇന്‍സ്‌പെക്‌ടര്‍ പ്രേംസദന്റെ നേതൃത്വത്തില്‍ ജനമൈത്രി പൊലീസ്‌ കുമ്പള നാരായണ മംഗലത്തെ രാജീവ്‌ഗാന്ധി കോളനിയിലുള്ള സരോജിനിയമ്മയുടെ വീട്ടിലെത്തി കാര്യങ്ങള്‍ നേരിട്ടു മനസ്സിലാക്കിയിരുന്നു. എസ്‌.ഐ ടി.വി ശിവദാസന്‍, എ.എസ്‌.ഐ വിജയന്‍, മോഹന്‍, ജനമൈത്രി സി.ആര്‍.ഒ അനില്‍ കുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. ഭര്‍ത്താവ്‌ ബാലകൃഷ്‌ണന്റെ മരണശേഷം കൂലിത്തൊഴിലാളിയായ മകന്‍ സതീശന്റെ സംരക്ഷണയില്‍ കഴിയുന്ന സരോജിനിയമ്മയ്‌ക്ക്‌ ചികിത്സയ്‌ക്കായി നാലു ലക്ഷത്തിലേറെ രൂപ ഈ നിര്‍ധന കുടുംബം ഇതിനകം ചിലവഴിച്ചു കഴിഞ്ഞു. മെച്ചപ്പെട്ട തുടര്‍ ചികിത്സ ലഭിച്ചാല്‍ അസുഖം പൂര്‍ണ്ണമായും ഭേദമാകുമെന്ന്‌ ഡോക്‌ടര്‍മാര്‍ പറയുന്നു. 

janamythri, police, kumbla, kasaragod,janamythri-police-kumbla