ദുരിത ബാധിതർക്ക് ആശ്വാസമായി കുമ്പള ജനമൈത്രി പോലീസും


കുമ്പള: ഓഗസ്റ്റ് 20.2018. ഇതിനകം നിരവധി ഇടപെടലുകൾ കൊണ്ട് ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെച്ച കുമ്പള ജന മൈത്രി പോലീസ് ദുരിത ബാധിതർക്ക് സഹായമെത്തിക്കുന്നതിലും മുന്നിൽ തന്നെ.

കുമ്പള സി.ഐ.കെ. പ്രേംസദൻ, എസ്.ഐ. ടി.വി.അശോകൻ, എസ്.ഐ. ജയരാജ്, ജന മൈത്രി പോലീസ് സി.ആർ.ഒ. അനിൽ കുമാർ എന്നിവരുടെ മേൽ നോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. നാട്ടുകാരുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായത്തോടെ രണ്ട് ലോറികളിലായി ഇതിനകം അവശ്യസാധനങ്ങളുമായി സംഖം പുറപ്പെട്ടു കഴിഞ്ഞു. ഒരു ലോറി നേരിട്ട് ചെങ്ങന്നൂരിൽ കൊണ്ട് പോയി വിതരണം  ചെയ്യാൻ ആണ് പദ്ധതി.

കുപ്പി വെള്ളം,  നാപ്കിനുകൾ, അരി, ബിസ്ക്കറ്റ് അങ്ങനെ നിരവധി സാധന ങ്ങളാണ് പാക്ക് ചെയ്ത് അയച്ചത്. കുമ്പള ബോയ്സ്, ആരിക്കാടി കടവത്ത് ജുമാ മസ്ജിദ് കമ്മിറ്റി, കുമ്പള സഹകരണ ആശുപത്രി, വ്യാപാരികൾ അങ്ങനെ നിരവധി ആളുകളുടെ സഹകരണത്തോടെ വ്യവസ്ഥാപിതമായി വിഭവ സമാഹരണം നടത്താൻ ജനമൈത്രി പൊലീസിന് സാധിച്ചിട്ടുണ്ട്.
Kumbla, Kerala, News, Janamythri police, Janamaithri police help for flood victims, royal-fur-ad, .