ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ വൻ ഇടിവ്


ഓഗസ്റ്റ് 29.2018. ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യത്തിൽ ഇടിവ്. ഡോളറിനെതിരെ 70.57 രൂപ എന്ന നിലയിലേക്കാണ് ബുധനാഴ്ച ഉച്ചയോടെ മൂല്യം കുറഞ്ഞത്. ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 22 പൈസ ഇടിഞ്ഞ് 70.32 എന്ന നിലയിലായിരുന്നു വിനിമയം നടന്നത്.  യുഎസ് പലിശ നിരക്കുകള്‍ ഉയരുമെന്ന ഭയവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായി.Business, news, Indian Rupee, Indian rupee hits a fresh record low of 70.57 per dollar.