ഏഷ്യന്‍ ഗെയിംസ്; പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍ പാല്‍ സിങ്ങിന് സ്വര്‍ണംജക്കാര്‍ത്ത: ഓഗസ്റ്റ് 25.2018. 18-ാം ഏഷ്യന്‍ ഗെയിംസില്‍ പുരുഷന്മാരുടെ ഷോട്ട്പുട്ടില്‍ ഇന്ത്യയുടെ തേജീന്ദര്‍ പാല്‍ സിങ്ങിന് സ്വര്‍ണം. ഗെയിംസ് റെക്കോര്‍ഡോടെ ആണ് തേജീന്ദര്‍പാല്‍ സ്വര്‍ണ മെഡല്‍ ജേതാവായത്. മല്‍സരത്തിലെ അഞ്ചാമത്തെ ശ്രമത്തില്‍ 20.75 മീറ്ററാണ് തേജീന്ദര്‍ പാല്‍ മാര്‍ക്ക് ചെയ്തത്. ഒന്നാം ശ്രമം- 19.96, രണ്ടാം ശ്രമം-19.15, മൂന്നാം ശ്രമം-പരാജയം, നാലാം ശ്രമം-19.96, അഞ്ചാം ശ്രമം-20.75, ആറാം ശ്രമം-20.00 എന്നിങ്ങനെയാണ് തേജീന്ദര്‍ മാര്‍ക്ക് ചെയ്തത്.

2017 ൽ ഭുവനേശ്വറിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ തേജീന്ദര്‍പാല്‍ വെള്ളി നേടിയിരുന്നു.

ചൈനയുടെ ലിയു യാങ് (19.52 മീറ്റര്‍ -മൂന്നാം ശ്രമം) വെള്ളിയും കസാകിസ്താന്റെ ഇവാന്‍ ഇവാനോവ് (19.40 മീറ്റര്‍-മൂന്നാം ശ്രമം) വെങ്കലവും നേടി.

നേരത്തെ സ്ക്വാഷിൽ മൂന്ന് വെങ്കല മെഡലുകൾ ഇന്ത്യ നേടിയിരുന്നു. ഷോട്ട്പുട്ടിലെ നേട്ടത്തോടെ ഗെയിംസില്‍ ഇന്ത്യ നേടിയ സ്വര്‍ണ മെഡലുകളുടെ എണ്ണം ഏഴായി. അഞ്ച് വെള്ളിയും 17 വെങ്കലവും അടക്കം ആകെ 29 മെഡലുകളുണ്ട്.

World, news, sports, Asian games, Shot put, Gold, India wins gold medal in Shot put.