കുമ്പള മഹാത്മാ കോളേജിൽ സ്വാതന്ത്ര്യദിനാഘോഷം


കുമ്പള : ഓഗസ്റ്റ് 15 , 2018  : കുമ്പള മഹാത്മാ കോളേജിൽ സ്വാതന്ത്ര ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. രാവിലെ 9:30  പ്രിൻസിപ്പൽ കെ   എം  എ  സത്താർ പതാക ഉയർത്തി. തുടർന്ന് സ്വാതന്ത്രദിന സംഗമം നടത്തി. വിദ്യാർത്ഥി പ്രതിനിധി മൂന്നാം വർഷ ബികോമിലെ മുഹമ്മദ് താഹയുടെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ സംഗമം ഉത്‌ഘാടനം ചെയ്തു. ഫാത്തിമത്ത്  ബുഷ്‌റ സ്വാഗതം പറഞ്ഞു. 
സ്വാതന്ത്രവും അവകാശങ്ങളും  സംരക്ഷിക്കുന്നതിന് യുവജനങ്ങൾ കർത്തവ്യ  ബോധമുള്ളവരാകേണ്ടതുണ്ടെന്നു പ്രിൻസിപ്പൽ കെ  എം എ സത്താർ ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു.
മുഹമ്മദ് ഷാഫി , റംഷീദ് , അഫ്‌നാൻ ,ഖദീജ തുടങ്ങിയവർ സംസാരിച്ചു.
യോഗത്തിൽ പ്രകൃതിദുരന്തത്തിൽ മരണപ്പട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ദുരന്തം അനുഭവിക്കുന്ന പതിനായിരങ്ങളോട് ഐക്യദാർഢ്യ പ്രഖ്യാപനം നടത്തി.