'ഇന്ത്യ എല്ലാവരുടേതുമാണ്' സ്വാതന്ത്ര്യ ദിന സദസ്സ് നടത്തി


മഞ്ചേശ്വരം: ഓഗസ്റ്റ് 15.2018. എഴുപത്തി രണ്ടാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വെൽഫെയർ പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഇന്ത്യ എല്ലാവരുടേതുമാണ്' എന്ന സന്ദേശവുമായി സ്വാതന്ത്ര്യ ദിന സദസ്സ് സംഘടിപ്പിച്ചു.

മഞ്ചേശ്വരം ടൗണിൽ നടന്ന പരിപാടി എഫ്.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം ഉദ്ഘാടനം ചെയ്തു. വെൽഫെയർ പാർട്ടി മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡണ്ട് മൊയ്തീൻ കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്മാരായ കെ.രാമകൃഷ്ണൻ, സി.എച്ച്.മുത്തലിബ്, ജില്ലാ സെക്രട്ടറി ഫെലിക്‌സ് ഡിസൂസ, എഫ്.ഐ.ടി.യു. ജില്ലാ പ്രസിഡന്റ് ഹമീദ് കക്കണ്ടം,കർഷക തൊഴിലാളി ജില്ലാ പ്രസിഡണ്ട് കുഞ്ഞമ്പു, മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള, റിട്ടയേർഡ് മിലിറ്ററി ഉദ്യോഗസ്ഥനായ ബാലകൃഷ്ണൻ മഞ്ചേശ്വരം എന്നിവർ പ്രസംഗിച്ചു. പഞ്ചായത്ത് സെക്രട്ടറി അബ്ദുൽഖാദർ കുഞ്ചത്തൂർ സ്വാഗതവും ഹനീഫ നന്ദിയും പറഞ്ഞു.

Independence day meet conducted, Manjeshwar, Kerala, news, Independence day meet.