വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു


കുമ്പള: ഓഗസ്റ്റ് 15 , 2018 : രാജ്യം എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എങ്ങും വിവിധ പരിപാടികളോടെ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട കലാപരിപാടികളും സംഘടിപ്പിച്ചു.

കേരളത്തിൽ വൻ പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് സ്വാതന്ത്ര്യ ദിനാഘോഷം. എല്ലാവായനക്കാർക്കും കുമ്പളവാർത്തയുടെ ഊഷ്മളമായ സ്വാതന്ത്ര്യ ദിന ആശംസകൾ നേരുന്നു.

നാഷണൽ യൂത്ത് ലീഗ് ആലംപാടി യുണിറ്റ് സ്വാതന്ത്രദിനം ആഘോഷിച്ചു

ആലംപാടി:  സ്വാതന്ത്ര്യദിന ആഘോഷം  നാഷണൽ യൂത്ത് ലീഗ്ആലംപാടി ശാഖ  അതിവിപുലമായി  ആഘോഷിച്ചു.
നാഷണൽ യുത്ത് ലീഗ് ചെങ്കള പഞ്ചായത്ത് ജോയിൻ സെക്രട്ടറി അബ്ദുൽ റഹ്മാൻ റാബി പതാക ഉയർത്തി.
യുണിറ്റ് പ്രസിഡന്റ്‌ അബു കളപ്പുര അധ്യക്ഷത വഹിച്ച പരിപാടിയിൽ നാഷണൽ സ്റ്റുഡൻസ് ലീഗ് ശാഖ പ്രസിഡന്റ്‌ ഇല്ലിയാസ് കരോടി സത്യപ്രതിഞ്ജ ചെല്ലിക്കൊടുത്തു.

റപ്പി പി കെ, കബീർ എസ്‌ ടി, ഹസൈൻ ബില്ലന്, അന്ത്കാ മഞ്ചാസ്, അബ്ദുള്ള കരോടി, മുനീർ ഖത്തർ, ഉമ്മർ  പൊഡോൾസ്കി, സക്കറിയ (ജക്കൂ )'സിദ്ദിഖ് ബിസ്മില്ല തുടങ്ങിയവർ സംബന്ധിച്ചു.തുടർന്ന് മധുരപലഹാരം വിതരണം നടത്തി.

വൈവിധ്യമാർന്ന സേവനവുമായി വാഫി വിദ്യാർത്ഥികൾ

കൊക്കച്ചാൽ: സ്വാതന്ത്ര്യദിനാഘോഷത്തിൻറെ ഭാഗമായി ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ക്വിസ് മത്സരം സംഘടിപ്പിച്ചു. കൊക്കച്ചാൽ വാഫി കോളേജിലെ വിദ്യാർത്ഥികളാണ് വിപുലമായ രീതിയിൽ ഡിജിറ്റൽ ക്വിസ് മത്സരം സംഘടിപ്പിച്ചത്. ചെങ്കള ശിഹാബ് തങ്ങൾ ഇസ് ലാമീക്ക് അക്കാദമി, ജി എച്ച് എസ് എസ്, കുബള, ജി എച്ച് എസ് എസ് മൊഗ്രാൽ എന്നീ സ്കൂൾ വിദ്യാർത്ഥികൾക്കാണ് 7 റൈഡുകളിലായി മത്സരംനടത്തിയത്. വിവിധ സ്ഥലങ്ങളിൽ ഇത്തരം ഒരുപാട് സാമുഹിക പ്രവർത്തനങ്ങളിൽ സജീവമാണ് ഈ വിദ്യാർത്ഥികൾ.

കേരളത്തിനകത്തും പുറത്തുമായി മതഭൗതിക സമന്യയ വിദ്യാഭ്യാസ രംഗത്ത് 80 ഓളംകോളേജുകളുള്ള കോഓർട്നേഷ്യൻ ഓഫ് ഇസ്ലാമിക് കോളേജി (cic)ൻറെ പാഠ്യപദ്ധതി പ്രകാരം ഡിഗ്രി വിദ്യാർഥികൾക്കുള്ള 192 മണിക്കൂർ നിർബന്ധിത സാമൂഹ്യസേവനത്തിന് ഭാഗമായാണ് വാഫി കോളേജ് വിദ്യാർഥികൾ സേവനം നടത്തിയത്. സാമൂഹിക പ്രതിബദ്ധത കുറഞ്ഞുവരുന്ന വർത്തമാന കാലസമൂഹത്തിൽ സാമൂഹ്യ സേവനത്തിനായി മികച്ച അവസരമാണ് വിദ്യാർഥികൾക്കായി cic ഒരുക്കിയിരിക്കുന്നത്. നാടിൻറെ പലഭാഗത്തും നടക്കുന്ന വിദ്യാർത്ഥികളുടെ സേവനങ്ങൾ പ്രശസ്തിഏറിവരികയാണ് .വീട് നിർമാണം, പരിസര ശുചീകരണം ,വിവിധ വിഷയങ്ങളിൽ ക്ലാസ്അവതരണം തുടങ്ങിയ എല്ലാ മേഖലകളിലും ഈ വിദ്യാർത്ഥികൾ സജീവമായി രംഗത്ത് വരുന്നു.ആസ്‌ക് ആലംപാടിയുടെ സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയം

വിദ്യാനഗര്‍: ആലംപാടി ആര്‍ട്‌സ് &സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ (ആസ്‌ക് ആലംപാടി ) സ്വാതന്ത്ര്യദിനാഘോഷം വ്യത്യസ്തത കൊണ്ട് ശ്രദ്ധേയമായി .
രാവിലെ ഒമ്പത് മണിക്ക് ക്ലബ് പരിസരത്ത് പ്രസിഡന്റ് സലിം ആപ പതാക ഉയര്‍ത്തിയതോട്കൂടി പരിപാടിക്ക് തുടക്കം കുറിച്ചു.
സെക്രട്ടറി അഷ്റഫ് ടിഎംഎ യുടെ സ്വാഗതത്തില്‍  ജോയിന്‍ സെക്രട്ടറി ഹാഷി  നാലത്തടുക്ക പ്രതിജ്ഞ ചെല്ലിക്കൊടുത്തതിന് ശേഷം ഇച്ചു കന്നികാഡ് മഴവര്‍ഷ കെടുതിയുടേ സംഭവവികാസങ്ങള്‍ എന്ന വിഷയത്തില്‍ വിശദവിവരങ്ങള്‍ നല്‍കി .

തുടര്‍ന്ന് ആലംപാടി അംഗന്‍വാടി കുട്ടികള്‍ക്ക് പായസ വിതരണം നടത്തി. സലാം ലണ്ടന്‍, ഇബ്രാഹിം മിഹ്‌റാജ്, സിദ്ദിഖ് ചൂരി,  ലത്തീഫ് മാസ്റ്റര്‍, മഹമൂദ് കരോടി, ഉവൈസ് പി വി, അബു കളപ്പുര, മണി സലൂണ്‍, ആസിഫ് ബി എ, അബ്ദുല്ല കരോടി, ഇല്ലിയാസ് കരോടി, സവാദ് എം ബി കെ, ബാത്തിഷ അടുക്കത്തില്‍, നിസു മുക്രി തുടങ്ങിയവര്‍ സംബന്ധിച്ചു.

തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് സ്റ്റേഷന്‍  പരിധിയില്‍ ഉള്ള പ്രധാനസ്ഥലങ്ങളില്‍ മധുരം വിതരണം ചെയ്തു . സക്കറിയ (ജക്കു),മുനൈസ് എ ര്‍, മുസമ്മില്‍ കുര്‍സ്, മുനീര്‍ ഖത്തര്‍ നേത്രത്വം നല്‍കി.  ക്ലബ്ബ് ട്രഷര്‍ ഷാവാഫ് ബള്ളൂര്‍അടുക്കം സ്വാതന്ത്ര്യ ദിന സന്ദേശവും നന്ദിയും പ്രകാശിപ്പിച്ചു .

കുമ്പള പ്രസ് ഫോറത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

കുമ്പള: കുമ്പള പ്രസ് ഫോറത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസിഡൻറ് സുരേന്ദ്രൻ പതാക ഉയർത്തി. സെക്രട്ടറി അബ്ദുല്ല കുമ്പള, ട്രഷറർ കെ എം എ സത്താർ, വൈസ് പ്രസിഡന്റ് പുരുഷോത്തമ ഭട്ട് എന്നിവർ പ്രസംഗിച്ചു.

അബ്ദുൽ ലത്തീഫ് കുമ്പള (കുമ്പള വാർത്ത ), ധനുഷ് (ജനം ടി വി ), ലത്തീഫ് ഉപ്പള (കാസറഗോഡ് വിഷൻ), അബ്ദുൽ ലത്തീഫ് ഉളുവാർ (മാധ്യമം), ഐ മുഹമ്മദ് റഫീഖ് (സുപ്രഭാതം), ആരിഫ്(കുമ്പള വാർത്ത) തുടങ്ങിയവർ സംബന്ധിച്ചു.

ധീരദേശാഭിമാനികളുടെ ഓർമ്മകളുണർത്തി മൊഗ്രാൽ സ്ക്കൂളിലെ കുരുന്നുകൾ

മൊഗ്രാൽ: ജി. വി. എച്ച്. എസ്. എസ്. മൊഗ്രാലിൽ രാജ്യത്തിന്റെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി നടന്ന ചടങ്ങിൽ എൽ പി വിദ്യാർഥികൾ അവതരിപ്പിച്ച മോഡലുകൾ ശ്രദ്ധേയമായി. ഗാന്ധിജി, ഝാൻസി റാണി, സരോജിനി നായിഡു, ജവഹർലാൽ നെഹ്റു, മൗലാനാ അബുൽ കലാം ആസാദ്, പഴശ്ശിരാജ, സുഭാഷ് ചന്ദ്രബോസ് തുടങ്ങിയ ധീരദേശാഭിമാനികളുടെ വേഷമണിഞ്ഞ് കുട്ടികൾ ചടങ്ങിൽ സംബന്ധിക്കാനെത്തിയപ്പോൾ കൂടിയിരുന്ന കുട്ടികളും നാട്ടുകാരും ഹർഷാരവത്തോടെ എതിരേറ്റു.

നാലാംതരത്തിലെ വിദ്യാർഥികൾ തയ്യാറാക്കിയ സ്വാതന്ത്ര്യദിന പതിപ്പ് പി. ടി. എ പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ പ്രകാശനം ചെയ്തു. വിവിധവിഭാഗങ്ങളിലെ കുട്ടികൾ ദേശഭക്തിഗാനങ്ങൾ അവതരിപ്പിച്ചു.

ഹെഡ്മാസ്റ്റർ സി. മനോജ്കുമാർ പതാക ഉയർത്തി. പ്രിൻസിപ്പാൾ കെ. വിശാലാക്ഷി, പി. ടി. എ പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ, എസ്. എം. സി. ചെയർമാൻ അഷ്റഫ് പെർവാഡ്, എം. പി. ടി. എ. പ്രസിഡന്റ് താഹിറ. കെ. എ, അധ്യാപകൻ ഷിബു എന്നിവർ ആശംസകൾ അർപ്പിച്ചു.ഷിറിയ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഷിറിയ : ഷിറിയ ഗവ: ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികള്‍ വാര്‍ഡ് മെമ്പര്‍ ബീഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ മാലിനി, ഹെഡ്മിസ്ട്രസ് ഗീത. ടി എന്നിവര്‍ പതാക ഉയര്‍ത്തി. മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, മുഖ്യാതിഥിയായി. പി ടി എ പ്രസിഡന്‍റ് ഇബ്രാഹിം കോട്ട , വൈസ് പ്രസിഡന്‍റ് അബ്ബാസ് , യൂസുഫ് തറവാട് , ഹനീഫ് ഷിറിയ , നാസര്‍ മാഷ് , ഓള്‍ഡ് സ്റ്റുഡന്‍റ് ഫെഡറേഷന്‍ പ്രസിഡന്‍റ് റൈഷാദ് ഉപ്പള, സ്റ്റാഫ് സെക്രട്ടറി ഉണ്ണികൃഷ്ണന്‍, സുരേന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു. സ്വാതന്ത്ര്യ ദിന ക്വിസ്സ് , പ്രസംഗ മത്സരം , ദേശഭക്തിഗാന മത്സരം എന്നീ പരിപാടികള്‍ നടന്നു .


ഗവ.ഹയര്‍സെക്കന്ററി അംഗഡിമുഗര്‍ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

അംഗഡിമുഗര്‍: ഗവ.ഹയര്‍സെക്കന്ററി അംഗഡിമുഗര്‍ സ്കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഹെഡ്മാസ്റ്റര്‍ ഹമീദലി പെര്‍ള പതാക ഉയര്‍ത്തി . പ്രിന്‍സിപല്‍ ഇന്‍ ചാര്‍ജ് ശീനുരാജ് കെജി യു‍ടെ അധ്യക്ഷതയില്‍ പിടിഎ പ്രസിഡന്റ് ബഷീര്‍ കൊട്ടൂടല്‍ ഉദ്ഘാടനം ചെയ്തു. ദേശഭക്തി ഗാന മല്‍സരം,ക്വിസ്സ്, പ്രസംഗം, പതാക നിര്‍മ്മാണം,പതിപ്പ് നിര്‍മ്മാണം എന്നീ പരിപാടികൾ സങ്കടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനം വിതരണം നടത്തി.


അസ്മാൻസ് വെൽ ഫെയർ അസോസിയേഷൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

എരിയാൽ: അസ്മാൻസ് വെൽഫെയർ അസോസിയേഷൻ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി എരിയാൽ ടൗണിൽ അസ്മാൻസ് വെൽഫെയർ അസോസിയേഷൻ ഉപദേശക സമിതി അംഗം കെ.ബി അബൂബക്കർ ദേശീയ പതാക ഉയർത്തി. ചടങ്ങിൽ അസ്മാൻസ് വെൽഫെയർ കമ്മിറ്റി ചെയർമാൻ റാഫി എരിയാൽ, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, അമീർ എരിയാൽ, ജാപ്പു എരിയാൽ എന്നിവർ സംബന്ധിച്ചു.
മൊഗ്രാൽ ദേശിയവേദി സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മൊഗ്രാൽ: മൊഗ്രാൽ ദേശിയവേദി ഓഫീസ് പരിസരത്ത് കുത്തിരിപ്പ് മുഹമ്മദ് പതാക ഉയർത്തുന്നു.

മൊഗ്രാൽ കടവത്ത് അംഗനവാടിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

മൊഗ്രാൽ: മൊഗ്രാൽ കടവത്ത് അംഗനവാടി പരിസരത്ത് കുമ്പള പഞ്ചായത്ത്‌ അംഗം ഖൈറുന്നിസ ഖാദർ പതാക ഉയർത്തുന്നു.കൈരളി കട്ടത്തടുക്കയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കട്ടത്തടുക്ക: കൈരളി കട്ടത്തടുക്കയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.
രാവിലെ 8.30 ന് ക്ലബ്ബ് പരിസരത്ത്നടന്ന പരിപാടിയിൽ എച് .മുഹമ്മദ് മാഷ് പതാക ഉയർത്തി.

ക്ലബ് പ്രസിഡന്റ് ഷംസീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ വിനീത് സ്വാഗതം ആശംസിച്ചു. വാർഡ് മെമ്പർ ചന്ദ്രാവതി ഉദ്ഘാടനം ചെയ്തു.
എ എ കയ്യംകൂടൽ, എച് എ മുഹമ്മദ്മാഷ്, മുഹമ്മദ് അലി കട്ടത്തടുക്ക, സുൾഫിക്കർഅലി, അശോകൻ തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.

തുടർന്ന് ഇന്റർനാഷണൽ കരാട്ടെ മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി രണ്ടാം സ്ഥാനം നേടിയ അഷ്‌റഫ് (AKGനഗർ)നെയും ഇബ്രാഹിം നീർച്ചാലിനെയും മൊമെന്റോ നൽകി ആദരിച്ചു. ഹാരിസ് നന്ദി പറഞ്ഞു.മുനവ്വിറുൽ ഇസ്ലാം ദർസും തഹ്‌ലീമുൽ ഇസ്ലാം മദ്രസയും സ്വാതന്ത്ര്യം ദിനം സമുജ്ജ്വലമായി ആഘോഷിച്ചു

ദിടുപ്പ സ്ഥാപനങ്ങളായ മുനവ്വിറുൽ ഇസ്ലാം ദർസും തഹ്‌ലീമുൽ ഇസ്ലാം മദ്രസയും സംയുക്തമായി ചേർന്ന്  സ്വാതന്ത്ര്യം ദിനം സമുജ്ജ്വലമായി ആഘോഷിച്ചു. മദ്രസ സെക്രട്ടറി ബി എ അബ്ദുൽ റഹ്മാൻ സാഹിബ്‌ പതാക ഉയർത്തിയതോടെ തുടക്കം കുറിച്ച പരിപാടിയിൽ മുനവ്വിറുൽ ഇസ്ലാം ദർസ് പ്രിൻസിപ്പൾ അബ്ദുസ്സലാം വാഫി ഉൽഘടനം ചെയ്തു. മദ്രസ സദർ മുഅല്ലിം നിസാർ അശ്ശാഫി  മുഖ്യ പ്രഭാഷണം നടത്തി. വിദ്യാർഥികൾ തയ്യാറാക്കിയ കൈ എഴുത്തു മാഗസിൻ പരിപാടിയിൽ  പ്രകാശന കർമ്മം നിർവഹിച്ചു.

വിവിധ പരിപാടികളിൽ വിജയികളായ വിദ്യാർത്ഥികൾക്കുള്ള  ഉപഹാരങ്ങൾ ഇബ്രാഹിം ഫൈസി, സലാം അശ്ശാഫി, അലി അശ്ശാഫി, അബ്ദുൽ റഹ്മാൻ,അബ്ബാസ്, അബൂബക്കർ, സിദ്ധീക്ക് തുടങ്ങിയവർ നൽകി. മധുര പലഹാര വിതരണത്തോട് കൂടി പരിപാടിക്ക് സമാപ്തി കുറിച്ചു.മുസ്ലീം യൂത്ത് ലീഗ് മൊഗ്രാൽ മേഖല കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

മൊഗ്രാൽ: മൊഗ്രാൽ മേഖല  യൂത്ത് ലീഗ് കമ്മിറ്റി നേത്യത്വത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.  മുസ്ലിം ലീഗ് ജില്ല സെക്രട്ടറി വി പി അബ്ദുൽ ഖാദർ ഇന്ത്യൻ പതാക ഉയർത്തി.

മുസ്ലീം ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് അഡ്വ സക്കീർ അഹ്മദ്, ട്രഷറർ ടി എം ഷുഹൈബ്, എം എസ് എഫ് ജില്ലാ ട്രഷറർ ഇർഷാദ് മൊഗ്രാൽ, സി എച്ച് കാദർ, യൂത്ത് ലീഗ് പ്രസിഡന്റ് നിയാസ് മൊഗ്രാൽ, ഖത്തർ കെ എം സി സി മണ്ഡലം സെക്രട്ടറി നവാസ് മൊഗ്രാൽ, ജംഷീർ ചളിയഗോഡ്, അഹ്മദ് ഹാജി കെപ്പള്ളം, അസിഫ് പി എ, അബ്ദുൽ ഖാദർ കടവത്ത്, മുഹമ്മദ് മാഷ്, യുഎം ആമീൻ, യുനൂസ് കടവത്ത്, ഇർഫാൻ യു എം, എന്നിവർ സംബന്ധിച്ചു.