ബലിപെരുന്നാള്‍: യുഎഇയില്‍ 704 തടവുകാര്‍ക്ക് മാപ്പ് നല്‍കി മോചിപ്പിക്കും


അബൂദാബി: ഓഗസ്റ്റ് 14.2018. ബലിപെരുന്നാൾ പ്രമാണിച്ചു യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ 704 തടവുകാര്‍ക്ക് മാപ്പ് നല്‍കി. ചെറിയ കുറ്റകൃത്യങ്ങള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കാണ് മോചനം കിട്ടുക.

മോചിപ്പിക്കപ്പെടുന്നവരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് പ്രസിഡന്റ് ഉറപ്പു നല്‍കി. എല്ലാ ഈദാഘോഷങ്ങള്‍ക്കും യു.എ.ഇ പ്രസിഡന്റും വിവിധ എമിറേറ്റുകളിലെ ഭരണാധികാരികളും തടവുകാര്‍ക്ക് മോചനം നല്‍കുകയും അവരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുകയും ചെയ്യാറുണ്ട്.

Gulf, Abu dhabi, news, Prisoners, In UAE, release of 704 prisoners .