ചൈനയില്‍ ഹോട്ടലിന് തീ പിടിച്ച് 19 പേര്‍ മരിച്ചു; 20 ഓളം പേർക്ക് പരിക്ക്


ബെയ്ജിംഗ്: ഓഗസ്റ്റ് 25.2018. ചൈനയില്‍ ഹോട്ടലിന് തീ പിടിച്ച് 19 പേര്‍ വെന്തുമരിച്ചു. ഇരുപതോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വടക്കുകിഴക്കന്‍ ചൈനയിലെ ഹാര്‍ബിന്‍ നഗരത്തിലാണ് സംഭവം.

പുലര്‍ച്ചെ നാലരയോടെയാണ് നാല് നില ഹോട്ടലിന് തീ പിടിച്ചത്. രണ്ടാം നിലയിലെ അടുക്കളയില്‍ നിന്നാണ് തീപടര്‍ന്നതെന്ന് സംശയിക്കുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

മൂന്ന് മണിക്കൂറ് നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണക്കാനായത്. ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു. തീപിടുത്തത്തിന് കാരണം കണ്ടെത്താനായിട്ടില്ല. പൊലീസും ഫയര്‍ഫോഴ്‌സ് അധികൃതരും സ്ഥലത്തെത്തിയിട്ടുണ്ട്.

news, China, Fire, Fire force, Hotel, Injured, Death, Hotel set on fire; 19 dies.