ഹിരോഷിമ ദിനം സ്കൂളുകളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചുമൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ 

സമാധാന സന്ദേശമുണർത്തി കുരുന്നുകളുടെ ഹിരോഷിമ ദിനറാലി

മൊഗ്രാൽ ഓഗസ്റ്റ് 06-2018 • മൊഗ്രാൽ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂളിൽ ഹിരോഷിമ - നാഗസാക്കി ദിനത്തിന്റെ ഓർമ്മയിൽ യുദ്ധവിരുദ്ധറാലിയും ഒപ്പുശേഖരണവും നടത്തി. കുട്ടികളും അധ്യാപകരും അണിനിരന്ന റാലിയിൽ കുട്ടികൾ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി അണിനിരന്നു. യുദ്ധഭീകരതയുടെ നൊമ്പരമായ സഡാക്കുവിന്റെ ഓർമ്മയിൽ കുട്ടികൾ കൊക്കുകൾ ഉണ്ടാക്കി പ്രദർശിപ്പിച്ചു. 

മൊഗ്രാൽ നഗരത്തെ വലയം വെച്ച റാലിയിൽ പൊതുജനങ്ങളിൽ നിന്നും ബാനറിൽ ഒപ്പുകൾ ശേഖരിച്ചു. പ്രധാനാധ്യാപകൻ മനോജ്കുമാർ ഉദ്ഘാടനം ചെയ്തു. എൻ. എം. പി. ജില്ലാ സൂപ്പർവൈസർ ശശികുമാർ മുഖ്യാതിഥിയായി. പിടിഎ പ്രസിഡന്റ് സിദ്ദിഖ് റഹ്മാൻ, എസ്. എം. സി ചെയർമാൻ അഷ്റഫ് പെർവാഡ്, സീനിയർ അസിസ്റ്റന്റ് റോസിലി ടീച്ചർ, എസ്. ആർ. ജി കണ്വീനര് അബ്ദുൽ ലത്തീഫ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

സൂരംബയൽ ഗവർമെന്റ് ഹൈസ്കൂൾ 

യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

കുമ്പള ഓഗസ്റ്റ് 06-2018 • സൂരംബയൽ ഗവർമെന്റ് ഹൈസ്കൂളിൽ ആഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മധു ചീമേനിയുടെ യുദ്ധവിരുദ്ധ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡണ്ട് ശിവാനന്ദ പെർണെ പ്രദർശനം ഉൽഘാടനം ചെയ്തു. യുദ്ധത്തിന്റെ കെടുതികൾ അനാവരണം ചെയ്യുന്ന പ്രദർശനം വിദ്യാർത്ഥികൾ ഏറെ കൗതുകത്തോടെയാണ് വീക്ഷിച്ചത് . സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് അംഗങ്ങളായ മനോജ് വല്ലയിൽ , സുജ. എം, ശശികല സി.എച്ച് ,ഗീത കെ എന്നിവർ നേതൃത്വം നൽകി.
hiroshima, day, news,kumbla, kasaragod,