ഹിമാചൽ പ്രദേശിൽ കുന്നിനുമുകളില്‍ നിന്നും കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് 11 മരണം


കുളു: ഓഗസ്റ്റ് 23.2018. കുന്നിനുമുകളില്‍ നിന്നും കാര്‍ താഴ്ചയിലേക്ക് മറിഞ്ഞു 11 പേര്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കുളു ജില്ലയില്‍ റോഹ്താങ് പാസിനു സമീപമാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവരെല്ലാം പ്രദേശവാസികളാണ്. മരിച്ചവരില്‍ അഞ്ചു പേര്‍ സ്ത്രീകളും മൂന്നു കുട്ടികളുമുണ്ട്.

മഴ പെയ്തതിനാല്‍ റോഡിലെ കാഴ്ചപരിധി നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചതെങ്കിലും വ്യാഴാഴ്ച രാവിലെയാണ് വിവരം പുറത്തറിഞ്ഞത്. അധികൃതര്‍ എത്തുന്നതിനു മുന്‍പേ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയി രുന്നു. മണാലി-ലേ ഹൈവേ കടന്നുപോകുന്ന ഈ മേഖലയില്‍ അപ്രതീക്ഷിത മണ്ണിടിച്ചിലും കാലാവസ്ഥ വ്യതിയാനവും മൂലമുള്ള അപകടങ്ങള്‍ പതിവാണ്.

news, Himachal Pradesh, Accident, Car, Death, Himachal pradesh, 11 killed in car accident .