ബുധനാഴ്ചയും മഴ കനക്കും ; കാസറഗോഡ് ജില്ലയിലും റെഡ് അലെർട്ട്


തിരുവനന്തപുരം: ആഗസ്റ്റ് 14 , 2018 : തീവ്രമായ മഴയുടെ സാഹചര്യത്തിൽ വയനാട്, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ അതീവ ജാഗ്രതഹാ നിർദേശം റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
ജില്ലയിൽ ചൊവ്വാഴ്ച കനത്ത മഴ ലഭിച്ചു. കാറ്റിൽ നാശനഷ്ടങ്ങൾ ഉണ്ടായതായി റിപ്പോർട്ട് ഉണ്ട്. വെള്ളരിക്കുണ്ടിൽ റോഡ് ഒലിച്ചുപോയതായി റിപ്പോർട്ടുണ്ട്. ജില്ലയിൽ ഏഴു വീടുകൾ നശിച്ചു.
കണ്ണൂർ ജില്ലയിൽ  മഴ തുടരുന്നു. മലയോരമേഖലയാകെ   ഒറ്റപ്പെട്ടിരിക്കുന്നു. ചൊവ്വാഴ്ച രാവിലെ ആരംഭിച്ച കനത്ത കാറ്റും മഴയും ഇപ്പോഴും തുടരുന്നു.  യെച്ചൂർ , ചക്കരക്കല്ല്  തുടങ്ങിയ പ്രദേശങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി.
കാസര്ഗോഡും മഴ തുടരുന്നു. നാളെ ജില്ലയിൽ ശക്തമായ മഴപെയ്യാൻ സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ  വകുപ്പ് അറിയിച്ചിട്ടുള്ളത് 
ക​ന​ത്ത മ​ഴ ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം വീ​ണ്ടും ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ സംസ്ഥാനത്ത്   ​ശ​ങ്ക​ക​ൾ അ​ണ​പൊ​ട്ടു​ന്നു. ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ക്കു​ന്ന​തോ​ടെ സം​സ്ഥാ​നം ഇ​തു​വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത പ്ര​ള​യ​ത്തി​നാ​ണ് സാ​ക്ഷി​ക​ളാ​കാ​ൻ പോ​കു​ന്ന​ത്. ഇ​തി​നൊ​പ്പം മാ​ട്ടു​പ്പെ​ട്ടി, ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ടു​ക​ളും കൂ​ടി തു​റ​ന്നു​വി​ട്ടി​രി​ക്കു​ന്ന​തി​നാ​ൽ അ​തി​രൂ​ക്ഷ വെ​ള്ള​പ്പൊ​ക്ക​മാ​ണ് പെ​രി​യാ​റി​ൽ സം​ഭ​വി​ക്കു​ന്ന​ത്.
ര​ണ്ടു ദി​വ​സം മാ​റി​ന്ന മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 2,397.10 അ​ടി​യാ​യി. ഇ​തോ​ടെ ചെ​റു​തോ​ണി​യി​ലെ എ​ല്ലാ ഷ​ട്ട​റു​ക​ളും വീ​ണ്ടും ഉ​യ​ർ​ത്തി. സെ​ക്ക​ൻ‌​ഡി​ൽ 600 ഘ​ന​മീ​റ്റ​ർ വെ​ള്ള​മാ​ണ് പു​റ​ത്തേ​ക്ക് ഒ​ഴു​ക്കു​ന്ന​ത്. ഷ​ട്ട​റു​ക​ളെ​ല്ലാം തു​റ​ന്ന​തോ​ടെ പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ര​ണ്ട് ഇ​ര​ട്ടി​യാ​യി. 

നേ​ര​ത്തെ ഇ​ട​മ​ല​യാ​ർ അ​ണ​ക്കെ​ട്ട് അ​ട​ച്ച​തി​നു ശേ​ഷ​മാ​ണ് ചെ​റു​തോ​ണി​യി​ൽ​നി​ന്നും വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കി​യ​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ഇ​ട​മ​ല​യാ​റും തു​റ​ന്നി​രി​ക്കു​ക​യാ​ണ്. അ​തി​ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ഇ​ട​മ​ല​യാ​റി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​യ്ക്കാ​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. 4,00,000 ലീ​റ്റ​ർ വെ​ള്ള​മാ​ണ് നാ​ലു ഷ​ട്ട​റു​ക​ളി​ലൂ​ടെ ഡാ​മി​ൽ നി​ന്നു പു​റ​ത്തേ​ക്ക് ഒ​ഴു​കു​ന്ന​ത്. ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ലെ വെ​ള്ള​വും ഇ​ട​മ​ല​യാ​റി​ലെ വെ​ള്ള​വും പെ​രി​യാ​റി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തോ​ടെ പെ​രി​യാ​റി​നു ഇ​തു താ​ങ്ങാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​കും.

മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടും തു​റ​ന്നു​വി​ടാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്. നി​ല​വി​ൽ മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് 139 അ​ടി​യി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്. ജ​ല​നി​ര​പ്പ് 136 അ​ടി​യി​ൽ എ​ത്തു​മ്പോ​ൾ അ​ണ​ക്കെ​ട്ടി​ലെ ഷ​ട്ട​റു​ക​ൾ ഉ​യ​ർ​ത്ത​ണ​മെ​ന്നാ​ണ് നേ​ര​ത്തെ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഡാം ​സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് കേ​ര​ളം ഈ ​വാ​ദം ഉ​യ​ർ​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ 2015 ൽ ​അ​ണ​ക്കെ​ട്ടി​ൽ 142 അ​ടി​വ​രെ ജ​ലം സം​ഭ​രി​ക്കാ​നു​ള്ള അ​നു​മ​തി സു​പ്രീം കോ​ട​തി ഉ​ത്ത​ര​വി​ലൂ​ടെ ത​മി​ഴ്നാ​ട് നേ​ടി​യെ​ടു​ത്തി​രു​ന്നു. ഇ​തി​നാ​ലാ​ണ് 136 അ​ടി ക​വി​ഞ്ഞി​ട്ടും അ​ണ​ക്കെ​ട്ട് തു​റ​ക്കാ​തി​രി​ക്കു​ന്ന​ത്. 
എ​ന്നാ​ൽ അ​ണ​ക്കെ​ട്ടി​ന്‍റെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് മ​ഴ ക​ന​ത്ത​തോ​ടെ 142 അ​ടി​യും ക​വി​യു​മെ​ന്ന സ്ഥി​തി​യി​ലാ​ണ്. ഇ​തി​നെ തു​ട​ർ​ന്ന് അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ഏ​തു നി​മി​ഷ​വും തു​റ​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ്. ഇ​തി​നോ​ട​കം ത​ന്നെ ത​മി​ഴ്നാ​ട് പ​ര​മാ​വ​ധി വെ​ള്ളം ശേ​ഖ​രി​ച്ചു ക​ഴി​ഞ്ഞ​തി​നാ​ൽ മു​ല്ല​പ്പെ​രി​യാ​ർ തു​റ​ന്നാ​ൽ ഇ​വി​ടേ​ക്ക് വെ​ള്ളം തു​റ​ന്നു​വി​ടാ​ൻ ക​ഴി​യി​ല്ല. ഈ ​വെ​ള്ള​വും പെ​രി​യാ​റി​ലേ​ക്കാ​ണ് ഒ​ഴു​കി​യെ​ത്താ​ൻ പോ​കു​ന്ന​ത്.
ജ​ല​നി​ര​പ്പ് സം​ഭ​ര​ണ​ശേ​ഷി​യു​ടെ പ​ര​മാ​വ​ധി​യോ​ട് അ​ടു​ത്ത​തോ​ടെ മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ളും തു​റ​ന്നി​രി​ക്കു​ക​യാ​ണ്. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് 1599 അ​ടി​യാ​യി ഉ​യ​ർ​ന്ന​തോ​ടെ​യാ​ണ് ഷ​ട്ട​ർ തു​റ​ന്ന​ത്. അ​ണ​ക്കെ​ട്ടി​ന്‍റെ പ​ര​മാ​വ​ധി സം​ഭ​ര​ണ ശേ​ഷി 1599.59 അ​ടി​യാ​ണ്. ഡാം ​തു​റ​ന്നു വി​ട്ട​തി​നെ തു​ട​ർ​ന്ന് മു​തി​ര​പ്പു​ഴ​യാ​ർ ക​ര​ക​വി​ഞ്ഞ് ഒ​ഴു​കി ദേ​ശീ​യ​പാ​ത​യി​ൽ വെ​ള്ളം ക​യ​റി.​മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ കൂ​ടി തു​റ​ക്കു​ന്ന​തോ​ടെ മൂ​ന്നാ​ർ ടൗ​ൺ വെ​ള്ള​ത്തി​ലാ​കു​മെ​ന്നാ​ണ് സൂ​ച​ന. മാ​ട്ടു​പ്പെ​ട്ടി​യി​ലെ വെ​ള്ള​വും പെ​രി​യാ​റി​ലേ​ക്കാ​ണ് എ​ത്തു​ന്ന​ത്. ഇ​തോ​ടെ പെ​രി​യാ​ർ വ​ലി​യ പ്ര​ള​യ​ത്തെ​കാ​ത്തി​രി​ക്കു​ക​യാ​ണ്.

ഇ​ടു​ക്കി, മു​ല്ല​പ്പെ​രി​യാ​ർ, ഇ​ട​മ​ല​യാ​ർ, മാ​ട്ടു​പ്പെ​ട്ടി അ​ണ​ക്കെ​ട്ടു​ക​ൾ തു​റ​ന്നു​വി​ടു​ന്ന​തോ​ടെ . ഇ​തോ​ടെ എ​റ​ണാ​കു​ളം അ​ട​ക്ക​മു​ള്ള പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ പ്ര​ള​യ​ക്കെ​ടു​തി​യി​ൽ മു​ങ്ങും.

ബാ​ണാ​സു​രസാ​ഗ​ർ, ക​ക്ക​യം, പെ​രി​ങ്ങ​ൽ​ക്കു​ത്ത് അ​ണ​ക്കെ​ട്ടു​ക​ളു​ടെ ഷ​ട്ട​റു​ക​ളും കൂ​ടു​ത​ൽ ഉ​യ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്. വാ​ള​യാ​ർ അ​ണ​ക്കെ​ട്ടും ഇ​ന്ന് തു​റ​ന്നു. മ​ല​മ്പു​ഴ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ളും കൂ​ടു​ത​ൽ ഉ​യ​ർ​ത്തും. അ​ണ​ക്കെ​ട്ടി​ലേ​ക്ക‌് പ്ര​ധാ​ന​മാ​യും വെ​ള്ള​മെ​ത്തു​ന്ന വേ​ലാം​പൊ​റ്റ, മാ​യ​പ്പാ​റ പു​ഴ​ക​ൾ നി​റ​ഞ്ഞൊ​ഴു​കു​ക​യാ​ണ‌്. വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ് പെ​യ്യു​ന്ന​ത്.

ഇനി എന്ത് ചെയ്യുമെന്നറിയാതെ കേരളം പകച്ചു നിൽക്കുകയാണ് കേരളം. മഴ തുടർന്നാൽ വാൻ വിപത്താണ് മലയാളക്കരയെ കാത്തു നിൽക്കുന്നത്