കനത്ത മഴ: മംഗളൂരുവില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി


മംഗളൂരു: ഓഗസ്റ്റ് 10.2018. കനത്ത മഴയെത്തുടര്‍ന്ന് ദക്ഷിണകന്നട ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും പി.യു. കോളേജുകള്‍ക്കും നാളെ (ആഗസ്റ്റ് പതിനൊന്ന് ശനിയാഴ്ച) അവധി. ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണര്‍ ശശികാന്ത് സെന്തിലാണ് അവധി പ്രഖ്യാപിച്ചത്.

അതിനിടെ ജില്ലയില്‍ രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. മംഗളുരു നഗരത്തിലും ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

Heavy rain; Holiday for schools, Mangalore, news, Heavy rain, School.