കനത്ത മഴ: മംഗളൂരുവിൽ നാളെ സ്കൂളുകൾക്ക് അവധി


മംഗളുരു: ഓഗസ്റ്റ് 12.2018. കനത്ത മഴയെത്തുടർന്ന് ദക്ഷിണകന്നട ജില്ലയിലെ മുഴുവൻ സ്കൂളുകൾക്കും പി.യു. കേളേജുകൾക്കും നാളെ (ആഗസ്റ്റ് പതിമൂന്ന് തിങ്കളാഴ്ച)  അവധി പ്രഖ്യാപിച്ചു. ദക്ഷിണ കന്നട ഡെപ്യൂട്ടി കമ്മീഷണർ ശശികാന്ത് സെന്തിലാണ് അവധി പ്രഖ്യാപിച്ചത്.

ഉഡുപ്പി ജില്ലയിലും സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഡിഗ്രി കോളേജുകൾക്കും  പ്രൊഫഷണൽ കോളേജുകൾക്കും അവധി ബാധകമല്ല.

Heavy rain; Holiday for school, Mangalore, News, School, Holiday.