ദക്ഷിണ കന്നട ജില്ലയിൽ കനത്ത മഴ : വെള്ളപ്പൊക്ക ഭീഷണി;പുഴകൾ കരകവിഞ്ഞൊഴുകുന്നു


ഓഗസ്റ്റ് 11.2018. ദക്ഷിണ കന്നട ജില്ലയിൽ രണ്ടു ദിവസമായി തുടരുന്ന  കനത്ത മഴയെത്തുടർന്ന് നദികൾ കരകവിഞ്ഞൊഴുകുന്നു, നേത്രാവതി പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് മംഗളൂരു, ബണ്ട്വാൾ, ഉപ്പിനങ്ങാടി പ്രദേശങ്ങൾ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ഇന്നലെ ഉച്ചമുതൽ മഴ കൂടുതൽ ശക്തി പ്രാപിച്ചത് സ്ഥിതി വഷളാകുമോയെന്ന ആശങ്ക പരത്തിയിട്ടുണ്ട്.

നഗരത്തിലടക്കം പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപം കൊണ്ടിട്ടുണ്ട്.
പുത്തൂരിലും മറ്റു കിഴക്കൻ പ്രദേശങ്ങളിലും മഴ രൂക്ഷമാണ്. നദികളിൽ വെള്ളം കയറിയതിനെത്തുടർന്ന്   കെംപു ഹൊള്ള മേഖലയിൽ ജനജീവിതം ദുസ്സഹമായി.റോഡുകളിലും കൃഷിസ്ഥലങ്ങളിലും വെള്ളം കയറി. ഉപ്പിനങ്ങാടിയിലും ബെൽത്തങ്ങാടിയിലും  താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്.

Karnataka, news, Heavy rain, River, Flood threat, Heavy rain; flood threatening.