ചന്ദ്രഗിരിപ്പുഴ കര കവിഞ്ഞു; കാസറഗോഡ് 25 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു


കാസറഗോഡ്: ഓഗസ്റ്റ് 15.2018. ചന്ദ്രഗിരിപ്പുഴ കര കവിഞ്ഞു. കാസര്‍കോട്ട് 25 ഓളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കാസര്‍കോട് കൊറക്കോട് താഴ്ന്ന പ്രദേശത്ത് താമസിച്ചു വന്നിരുന്ന കുടുംബങ്ങളെയാണ് റവന്യൂ- പോലീസും ഫയര്‍ഫോഴ്സ് അധികൃതരും ചേര്‍ന്ന് മാറ്റിപ്പാര്‍പ്പിച്ചത്.

രാവിലെ തന്നെ ആറു കുടുംബങ്ങളെ മാറ്റിയിരുന്നു. പിന്നീട് മറ്റ് വീടുകളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. കര്‍ണാടകയുടെ പല ഭാഗങ്ങളില്‍ കനത്ത മഴ ഉണ്ടായതാണ് ചന്ദ്രഗിരിപ്പുഴയില്‍ നീരൊഴുക്ക് കൂടാന്‍ കാരണം. മംഗളൂരു, സുള്ള്യ ഭാഗങ്ങളില്‍ അടക്കം മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. അതിനാല്‍ ചന്ദ്രഗിരിപ്പുഴയുടെ ഇരുകരകളിലുമുള്ളവരോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

തളങ്കര പടിഞ്ഞാര്‍ പ്രദേശത്തേക്കും വെള്ളം കയറുന്നുണ്ട്. ഇവിടുത്തെ റോഡ് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ്.

Kasaragod, Kerala, news, River, Rain, Heavy rain; flood threat in Kasaragod, 25 family shifted.