പ്രളയം: സഹായഹസ്തവുമായി ജി എച്ച് എസ് എസ് കുമ്പളയിലെ വിദ്യാർത്ഥികൾകുമ്പള: ഓഗസ്റ്റ് 18.2018. പ്രളയജലത്തോടൊപ്പം അപ്രതീക്ഷിതമായെത്തിയ അവധി ദിനങ്ങൾക്കിടയിൽ  വീണു കിട്ടിയ ഒരധ്യയന ദിവസത്തെ അർത്ഥസമ്പുഷ്ടമാക്കാൻ സാധിച്ചതിലുള്ള ചാരിതാർത്ഥ്യത്തിലാണ് കുമ്പള ഗവ: ഹൈസ്ക്കൂൾ വിദ്യാർത്ഥികൾ. കാലവർഷക്കെടുതികളൊന്നും നേരിട്ടനുഭവിച്ചിട്ടില്ലെങ്കിലും വാർത്താ മാധ്യമങ്ങളിലൂടെ കേരളമൊട്ടാകെയുള്ള ദുരിതബാധിതരായ വിദ്യാർത്ഥി സമൂഹത്തേയും നിസ്സഹായരായ കുടുംബങ്ങളേയും അവർ അറിഞ്ഞു കഴിഞ്ഞിരുന്നു.

സ്ക്കൂൾ ലീഡർ വൈശാഖിന്റെ നേതൃത്യത്തിൽ ഒരു സംഘം ക്ലാസ് റൂമുകളിൽ കയറിയിറങ്ങി. 37 ക്ലാസ് റൂമുകളിൽ നിന്നായി ശേഖരിച്ച പതിനായിരം രൂപ ഹെഡ്മിസ്ട്രസ് ഉദയകുമാരി ടീച്ചർക്ക് കൈമാറി. പിന്നീട് അധ്യാപകരുടെ സഹായത്തോടെ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകി.

Kumbla, Kasaragod, Kerala, Students, Fund, GHSS Kumbla students hand over financial help to relief fund.