ഉപജില്ല സ്കൂൾ ഗെയിംസ്; ജിഎച്ച്എസ്എസ് കുമ്പള ഓവറോൾ ചാമ്പ്യന്മാർ


കുമ്പള: ഓഗസ്റ്റ് 18.2018. കുമ്പളയിൽ  നടന്ന 2018-19 അധ്യയന വർഷത്തെ സ്കൂൾ ഗെയിംസ്  ചാമ്പ്യൻഷിപ്പിൽ ആതിഥേയരായ ജി എച്ച് എസ് എസ്  കുമ്പള ഓവറോൾ  ചാമ്പ്യൻഷിപ്പ്  കരസ്ഥമാക്കി.

സീനിയർ ആൺകുട്ടികളുടെ കബഡി മത്സരത്തിലും പെൺകുട്ടികളുടെ കബഡി മത്സരത്തിലും കുമ്പള ചാമ്പ്യൻമാരായി. ശക്തരായി മുന്നേറിയ  സബ് ജൂനിയർ ആൺകുട്ടികൾ രണ്ടാം സ്ഥാനം  നേടി. ഫുട്ബാളിൽ സീനിയർ വിഭാഗത്തിലും ജൂനിയർ വിഭാഗത്തിലും കുമ്പള ജി എച്ച് എസ് എസ് റണ്ണേഴ്സ് ആയി. സീനിയർ വിഭാഗം  ആൺ കുട്ടികളുടെ വോളിബാൾ മത്സരത്തിലും സ്കൂളിന്  രണ്ടാം സ്ഥാനം കരസ്ഥമാക്കാനായി.

Kumbla, Kerala, news, sports, School games, GHSS Kumbala, GHSS Kumbla over all champions in school games, royal-fur-ad, .