കുമ്പളയിൽ ദേശീയ പാതയിലെ കുഴി വെട്ടിക്കുന്നതിനിടെ ഗ്യാസ് ടാങ്കർ മറിഞ്ഞു; ചോർച്ചയില്ല, ഒഴിവായത് വൻദുരന്തം


കുമ്പള ഓഗസ്റ്റ് 07 -2018 •  കുമ്പള ഹനുമാൻ അമ്പലത്തിന് സമീപം ദേശിയ പാതയിൽ ഗ്യാസ് ടാങ്കർ ലോറി മറിഞ്ഞു. കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടാങ്കർ ലോറിയാണ് പുലർച്ചെ ഒന്നര മണിയോടെ അപകടത്തിൽ പെട്ടത്. കുഴി വെട്ടിക്കാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്ന് ഡ്രൈവർ പറഞ്ഞു. ഉപ്പളയിൽ നിന്നും കാസറഗോഡ് നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്തെത്തി പരിശോധിച്ച് ചോർച്ച ഇല്ലെന്ന് ഉറപ്പ് വരുത്തി. 

ദേശിയ പാതയിലെ കുഴിയിൽ വീണ് അപകടം പതിവാകുകയാണ്. കുഴിയടക്കാൻ കരാർ ഏറ്റെടുത്തെങ്കിലും ദേശിയ പാതയിലെ കുഴി അപകടാവസ്ഥയിൽ തന്നെ നിലനിൽക്കുകയാണ്.

Also Read:- ടാങ്കർ അപകടം; ലോറി മാറ്റാനുള്ള ശ്രമം തുടരുന്നു. ഉന്നത തല പോലീസ് സംഘവും, ഫയർഫോഴ്‌സും സ്ഥലത്തെത്തി. ഗതാഗതം നിലച്ചു. വൈദ്യുത ബന്ധം വിച്ഛേദിച്ചു(വാർത്തകൾ തത്സമയം അറിയാൻ കുമ്പള വാർത്ത വാട്‍സ് ആപ്പ് ഗ്രൂപ്പിൽ അംഗമാവുക. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക. https://chat.whatsapp.com/11Feuw61gySFu6JdSHMqap )

gas-tanker-accident-at-kumbla-national-highway