പാചകവാതകം ചോർന്നു വീട് ഭാഗികമായി കത്തിനശിച്ചു; വീട്ടമ്മയ്ക്കു പൊള്ളലേറ്റു

കുമ്പള ഓഗസ്റ്റ് 03-2018 • പാചകവാതകം ചോർന്നു തീപടർന്ന് വീട് ഭാഗികമായി കത്തിനശിച്ചു. . അനന്തപുരം കാമനബയലിലെ ഷരീഫിന്റെ വീട്ടിൽ ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ഷരീഫിന്റെ ഭാര്യ ആമിന(35)യ്ക്ക് കൈക്കും മറ്റുമായി പൊള്ളലേറ്റു. പാചകവാതക സിലിണ്ടറിന്റെ പൈപ്പ് ഊരിയതാണ് ചോർച്ചയ്ക്കിടയാക്കിയത്.  

അടുക്കളയിലെ സാധനങ്ങൾ കത്തിനശിച്ചു. കാസർകോട് നിന്ന് അഗ്നിശമനസേനയെത്തിയാണ് തീ പൂർണമായും അണച്ചത്. സ്റ്റേഷൻ ഓഫിസർ കെ.അരുൺ, ലീഡിങ് ഫയർമാൻ എസ്.ഷാജി, ഫയർമാൻമാരായ പി.ജി.ജീവൻ, വിജി, രോഹിത്, കെ.എൽ.ലിബിൻ, ഡ്രൈവർ ഇ.പ്രസീത്, ഹോംഗാർഡ് ബാലചന്ദ്രൻ തുടങ്ങിയവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
gas, leaks, fire, kumbla, kasaragod,