നാഗരാജിനെതിരെ നടക്കുന്ന വേട്ട അവസാനിപ്പിക്കുക: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌


കാസർകോട് : ഓഗസ്റ്റ് 12.2018. സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ്‌ കേരള എ.എസ്‌.എ നേതാവ് നാഗരാജിനെതിരെ യൂണിവേഴ്സിറ്റി അധിക്യതർ നൽകിയ പരാതി പിൻവലിച്ച്‌ യൂണിവേഴ്സിറ്റി ന്യൂനപക്ഷ ദളിത്‌ ബഹുജൻ വേട്ട അവസാനിപ്പിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ്‌ ആവശ്യപ്പെട്ടു. സെൻട്രൽ യൂണിവേഴ്സിറ്റി നിരന്തരമായി നടത്തുന്ന ദളിത്‌-പിന്നോക്ക-ന്യൂനപക്ഷ വേട്ടയുടെ ഒടുവിലത്തെ ഉദാഹരണമാണ് നാഗരാജിന്റെ അറസ്റ്റ്‌.

ഉന്നത കലാലയങ്ങളിൽ നിന്ന് ദളിത്‌ മുസ്ലിം വിദ്യാർത്ഥികളെ ഉന്മൂലനം ചെയ്യുക എന്ന സംഘ്‌ പരിവാർ അജണ്ടയുടെ ഭാഗമായി വേണം രോഹിത്‌ വെമുലയുടെ സഹപാഠി കൂടിയായ നാഗരാജിന്റെ അറസ്റ്റ്‌. യൂണിവേഴ്സിറ്റി ദളിത്‌ ന്യൂനപക്ഷ വിദ്യാർത്ഥികളെ തിരഞ്ഞുപിടിച്ച്‌ പുറത്താക്കുന്നത്‌ അധികാരികളുടെ സവർണ്ണ മനോഭാവത്തിന്റെ തെളിവാണ്. ആളുകളെ ഒറ്റതിരിഞ്ഞ്‌ ആക്രമിച്ച്‌ കൊല്ലപെടുത്തുന്ന സംഘ്‌ പരിവാർ ആൾക്കൂട്ട കൊലയുടെ ആക്കാദമിക രൂപമാണ് സെൻട്രൽ യൂണിവേഴ്സിറ്റി നടപ്പാക്കുന്നത്‌. ജയിലിൽ കഴിയുന്ന നാഗരാജിനെ ജില്ലാ നേതാക്കൾ സന്ദർശിച്ചു.

Kasaragod, Kerala, News, transit-ad, Fraternity Movement against university.