തൊടുപുഴയിൽ നാലംഗ കുടുംബം മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ദു​ര്‍​മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യം


തൊ​ടു​പു​ഴ ആഗസ്റ്റ് 01-2018 • വ​ണ്ണ​പ്പു​റ​ത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ നാ​ലം​ഗ കു​ടും​ബ​ത്തെ കൊ​ന്നു കു​ഴി​ച്ചു മു​ടി​യ നി​ല​യി​ൽ ക​ണ്ടെത്തിയ സംഭവം ദു​ര്‍​മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യം. മു​ണ്ട​ൻ​മു​ടി കാ​നാ​ട്ടു​വീ​ട്ടി​ൽ കൃ​ഷ്ണ​ൻ കു​ട്ടി (52), ഭാ​ര്യ സു​ശീ​ല (50), മ​ക്ക​ളാ​യ ആ​ർ​ഷ (21), അർജുൻ (18) എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കു​ഴി​യി​ൽ നി​ന്നാ​ണ് നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന് രാ​വി​ലെ​യാ​ണ് നാ​ലം​ഗ കു​ടും​ബ​ത്തെ കാ​ണാ​താ​യെ​ന്ന വാ​ർ​ത്ത പ​ര​ന്ന​ത്. പ​രി​സ​ര​വാ​സി​ക​ളു​മാ​യി ഒ​രു ബ​ന്ധ​വും പു​ല​ർ​ത്താ​തി​രു​ന്ന കൃ​ഷ്ണ​നും കു​ടും​ബ​വും ദി​വ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് കൊ​ല്ല​പ്പെ​ട്ടി​രി​ക്കാം എ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്. നാ​ല് ദി​വ​സ​മാ​യി ഇ​വ​രു​ടെ റ​ബ​ർ തോ​ട്ട​ത്തി​ൽ പാ​ലെ​ടു​ക്കു​ന്നി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി പ്ര​ദേ​ശ​വാ​സി​ക​ൾ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​ർ എ​ത്തി വീ​ടി​നു​ള്ളി​ൽ ക​ട​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ക്ത​ക്ക​റ ക​ണ്ടെ​ത്തി. വീ​ട്ടു​കാ​രെ കാ​ണാ​താ​യ​തോ​ടെ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സ് എ​ത്തി വീ​ടി​ന് പ​രി​സ​ര​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ ചാ​ണ​ക​ക്കു​ഴി​യോ​ട് ചേ​ർ​ന്ന് പു​തി​യ കു​ഴി​യെ​ടു​ത്തി​രി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. തു​ട​ർ​ന്ന് ഇ​വി​ടെ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​ഴു​കി​യ നി​ല​യി​ൽ മൃ​ത​ദേ​ഹ​ങ്ങ​ൾ ല​ഭി​ച്ച​ത്. ആ​റ​ടി മാ​ത്ര​മു​ള്ള കു​ഴി​യി​ൽ നാ​ല് മൃ​ത​ദേ​ഹ​ങ്ങ​ളും ഒ​ന്നി​ച്ചാ​ണ് കു​ഴി​ച്ചു മൂ​ടി​യി​രു​ന്ന​ത്. കൃ​ഷ്ണ​ന്‍റെ മൃ​ത​ദേ​ഹം ഏ​റ്റ​വും അ​ടി​യി​ലാ​യി​രു​ന്നു.



പു​റ​ത്തെ​ടു​ത്ത മൃ​ത​ദേ​ഹ​ങ്ങ​ളി​ൽ ആ​ഴ​ത്തി​ലു​ള്ള മു​റി​വു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കൊ​ല​പാ​ത​ക​ങ്ങ​ൾ എ​പ്പോ​ൾ ന​ട​ന്നു​വെ​ന്ന കാ​ര്യം പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല. ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും ഡോ​ഗ് സ്ക്വാ​ഡും പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. പ​രി​സ​ര​വാ​സി​ക​ളു​മാ​യി അ​ടു​പ്പ​മി​ല്ലാ​തി​രു​ന്ന​തി​നാ​ൽ നാ​ല് ദി​വ​സ​മാ​യി ഇ​വ​രെ കാ​ണാ​താ​യി​ട്ടും ആ​രും തി​ര​ക്കി​യി​രു​ന്നി​ല്ല.

കാ​ളി​യാ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ൻ പോ​ലീ​സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്. കൊ​ല്ല​പ്പെ​ട്ട കു​ടും​ബം ദു​ർ​മ​ന്ത്ര​വാ​ദം പോ​ലു​ള്ള ആ​ചാ​ര​ങ്ങ​ൾ പി​ന്തു​ട​ർ​ന്നി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.
 സം​ഭ​വ​ത്തി​നു ദു​ർ​മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് സം​ശ​യം. ദൽഹി മോഡൽ കൊലപാതകമാണോയന്ന് സംശയിക്കുന്നു.

കൊ​ല്ല​പ്പെ​ട്ട കൃ​ഷ്ണ​ൻ​കു​ട്ടി​ക്ക് വീ​ട്ടി​ൽ മ​ന്ത്ര​വാ​ദ പ​രി​പാ​ടി​ക​ൾ ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും പ​റ​യു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​മാ​യി നാ​ട്ടു​കാ​ർ​ക്കും ബ​ന്ധു​ക്ക​ൾ​ക്കും യാ​തൊ​രു അ​ടു​പ്പ​വു​മി​ല്ലാ​യി​രു​ന്നു. ഒ​രു കു​ഴി​യി​ൽ ഒ​ന്നി​നു മു​ക​ളി​ൽ മ​റ്റൊ​ന്നാ​യി​ട്ടാ​ണ് മൃ​ത​ദേ​ഹ​ങ്ങ​ൾ കാ​ണ​പ്പെ​ട്ട​ത്. ഒ​റ്റ​പ്പെ​ട്ട ഈ ​വീ​ട്ടി​ലേ​ക്കു മെ​യി​ൻ റോ​ഡി​ൽ​നി​ന്നു ന​ട​ന്നു​പോ​കാ​നു​ള്ള പാ​ത മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ.

മ​ന്ത്ര​വാ​ദ​വും മ​റ്റു കാ​ര്യ​ങ്ങ​ളു​മൊ​ക്കെ ആ​യ​തി​നാ​ൽ ഇ​വി​ടെ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു അ​യ​ൽ​ക്കാ​രും അ​ന്വേ​ഷി​ച്ചി​രു​ന്നി​ല്ല. ഈ ​വീ​ടു​മാ​യി അ​ടു​പ്പ​മു​ണ്ടാ​ക്കാ​ൻ നാ​ട്ടു​കാ​രി​ൽ പ​ല​ർ​ക്കും ഭ​യ​മാ​യി​രു​ന്നു​വെ​ന്ന​താ​ണ് മ​റ്റൊ​രു യാ​ഥാ​ർ​ഥ്യം. മ​ന്ത്ര​വാ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ​ക്ക് ഈ ​വീ​ട്ടി​ൽ അ​പ​രി​ചി​ത​രാ​യ ആ​ളു​ക​ൾ എ​ത്തി​യി​രു​ന്ന​താ​യി സൂ​ച​ന​യു​ണ്ട്. രാ​ത്രി​യി​ൽ കാ​റി​ലും മ​റ്റും ആ​ളു​ക​ൾ ഇ​വി​ടെ വ​ന്നി​രു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

four-people-of-a-family-found-dead-