ബാഗിൽ പ്ര​​​ത്യേ​​​ക അറകളുണ്ടാക്കി വിദേശ കറൻസി കടത്താൻ ശ്രമിച്ച കാസറഗോഡ് സ്വദേശികൾ കൊ​​​ച്ചിയിൽ പിടിയിൽ


നെടുമ്പാശേരി ഓഗസ്റ്റ് 04-2018 • കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്രവി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ വ​​​ൻ ക​​​റ​​​ൻ​​​സി​​വേ​​​ട്ട. അ​​​ന​​​ധി​​​കൃ​​​ത​​​മാ​​​യി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 72,54100 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന വി​​​ദേ​​​ശ, ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി​​​ക​​​ളാ​​​ണ് ക​​​സ്റ്റം​​​സ് എ​​​യ​​​ർ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

വ്യാഴാഴ്ച പു​​​ല​​​ർ​​​ച്ചെ ദു​​​ബാ​​​യി​​​ക്കു​​ള്ള എ​​​ഫ് ഇ​​​സ​​​ഡ് 452 ന​​​ന്പ​​​ർ വി​​​മാ​​​ന​​​ത്തി​​​ൽ പു​​റ​​പ്പെ​​ടാ​​ൻ എ​​​ത്തി​​​യ കാസര്‍കോട് സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ മു​​​ഹ​​​മ്മ​​​ദ് (40), അ​​​ഷ​​​റ​​​ഫ് (30) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ക​​​സ്റ്റം​​​സ് പി​​​ടി​​​കൂ​​​ടി​​യ​​ത്. 

590000 രൂ​​​പ​​​യു​​​ടെ ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി​​​ക​​​ളും ബാ​​​ക്കി സൗ​​​ദി റി​​​യാ​​​ൽ, യു​​​എ​​ഇ ​ദി​​​ർ​​​ഹം, ഒ​​​മാ​​​ൻ റി​​​യാ​​​ൽ, കു​​​വൈ​​​റ്റ് ദി​​​നാ​​​ർ എ​​​ന്നി​​​വ​​​യു​​മാ​​ണ് പി​​ടി​​കൂ​​ടി​​യ​​ത്. പ്ര​​തി​​ക​​ളു​​ടെ ചെ​​​ക്കിം​​​ഗ് ബാ​​​ഗേ​​​ജി​​​ലും ഹാ​​​ൻഡ്​​​ബാ​​​ഗേ​​​ജി​​​ലും പ്ര​​​ത്യേ​​​ക അ​​​റ​​​ക​​​ൾ ഉ​​​ണ്ടാ​​​ക്കി​​​യാ​​​ണ് ക​​​റ​​​ൻ​​​സി​​​ക​​​ൾ ഒ​​​ളി​​​പ്പി​​​ച്ചി​​​രു​​​ന്ന​​​ത്.

എ​​​മി​​​ഗ്രേ​​​ഷ​​​ൻ പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് ലോ​​​ഞ്ചി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ൾ ക​​​സ്റ്റം​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് പ്ര​​​തി​​​ക​​​ൾ പി​​ടി​​യിലായത്. പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് ക​​​സ്റ്റം​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ സു​​​മി​​​ത് കു​​​മാ​​​ർ, അ​​​ഡീ​​​ഷ​​​ണ​​​ൽ ക​​​മ്മീ​​​ഷ​​​ണ​​​ർ​​​മാ​​​രാ​​​യ ഇ.​​​വി. ശി​​​വ​​​രാ​​​മ​​​ൻ, റോ​​​യ് വ​​​ർ​​​ഗീ​​​സ്, സൂ​​പ്ര​​​ണ്ടു​​​മാ​​​രാ​​​യ സി.​​​എ​​​സ്. കൃ​​​ഷ്ണ​​​ൻ, ജി​​​ബി ജോ​​​ൺ, ന​​​ന്ദ​​​കു​​​മാ​​​ർ, നേ​​​നി ഡി​​​ക്രൂ​​​സ്, ടി.​​​പി. ന​​​ന്ദ​​​കു​​​മാ​​​ർ ഓ​​​ഫീ​​​സ​​​ർ​​​മാ​​​രാ​​​യ ജ​​​യ​​​കു​​​മാ​​​ർ, ഉ​​​മേ​​​ഷ് കു​​​മാ​​​ർ സിം​​​ഗ്, ബ​​​ൽ​​​ജി​​​ന്ദ​​​ർ സിം​​​ഗ്, ജി​​​ബി​​​ൻ ഭാ​​​സ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

foreign-currency-seized