അഴിമുഖം അടഞ്ഞു: മൊഗ്രാൽപുത്തൂരിൽ വെള്ളപ്പൊക്കം


കുമ്പള: ഓഗസ്റ്റ് 27.2018. മൊഗ്രാൽപുത്തൂർ പുഴ കടലുമായി ചേരുന്ന അഴിമുഖത്ത് മണൽ കൂന രൂപപ്പെട്ട് അടഞ്ഞതിനെത്തുടർന്ന് മൊഗ്രാൽപുത്തൂരിൽ തിങ്കളാഴ്ച വെള്ളപ്പൊക്കമുണ്ടായി. പുഴയോര പ്രദേശങ്ങളായ പടിഞ്ഞാർ മൊഗർ എന്നീ പ്രദേശങ്ങളിലാണ് പുഴ കരകവിഞ്ഞ് വെള്ളം കയറിയത്.

വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി കുടുംബങ്ങൾ ഭീതിയിലായി. കടലിലുണ്ടായ 'ശക്തമായ തിരമാലകളെത്തുടർന്നാണ് അഴിമുഖത്ത് മണൽത്തിട്ട രൂപം കൊണ്ടത്. ഇതിനെ മണൽ തൊഴിലാളികളും നാട്ടുകാരും ചേർന്ന് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. അതിനിടെ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്ച കുഡ്ലു വില്ലേജ് ഓഫീസർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. വെള്ളപ്പൊക്കം വ്യാപകമായ കൃഷി നാശത്തിന് ഇടയാക്കി.

Kumbla, Kerala, news, alfalah ad, Flood threat, Flood threat in Mogral Puthur.