പ്രളയ ബാധിത പ്രദേശങ്ങളിൽ അവശ്യ സാധനങ്ങളുമായി ചില 'എട്ടുകാലികൾ'

കോഴിക്കോട് 22 ആഗസ്ററ് 2018 കുമ്പള വാർത്ത   : സംസ്ഥാനത്തെ മുക്കാൽ ഭാഗവും പ്രളയം നക്കിത്തുടച്ച ജില്ലകളിൽ മിക്ക പ്രദേശങ്ങളിലും ഭക്ഷ്യസാധനങ്ങളും മറ്റും വിതരണം ചെയ്യാൻ 'എട്ടുകാലികൾ' രംഗത്തിറങ്ങിയതായി സൂചന. പ്രദേശത്തെ വിവിധ രാഷ്ട്രീയ പാർട്ടികളാണത്രെ എട്ടുകാലി മമ്മൂഞ്ഞി ചമയുന്നത്. കാസർകോട് നിന്നുൾപ്പെടെ വിവിധ ജില്ലകളിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളിലേക്ക് ഒഴുകിയെത്തുന്ന ഭക്ഷണം ഉൾപ്പെടെയുള്ള  സാധനങ്ങളെ ഓരോ പ്രദേശത്തും പാർട്ടിയുടെ കൊടിയും കുത്തി തുറന്നിട്ടിരിക്കുന്ന കൗണ്ടറുകളിൽ ഇറക്കി അവരുടെ വകയെന്ന വ്യാജേന വിതരണം നടത്തുന്നതായാണ് വിവരം. ഈ ദുരിതാവസ്ഥയെ തങ്ങൾക്കനുകൂലമായ വോട്ടാക്കി മാറ്റാനുള്ള മത്സരത്തിൽ സംസ്ഥാനത്ത് ആഴത്തിൽ വേരോട്ടമുളള രാഷ്ട്രീയ പാർട്ടികൾക്കു പുറമെ വാലൂന്നി തലപൊക്കാൻ ശ്രമിക്കുന്ന  മണ്ണിരപ്പാർട്ടികളും ഉണ്ടെന്നാണ് പറയപ്പെടുന്നത്.


flood-relief-ettukaali