"മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നതാണ് പ്രളയത്തിന് കാരണം" രമേശ് ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിലുണ്ടായ പ്രളയം മനുഷ്യ സൃഷ്​ടിയാണെന്ന്​ പ്രതിപക്ഷ നേതാവ്​​ രമേശ്​ ചെന്നിത്തല. ഡാമുകൾ മുന്നറിയിപ്പില്ലാതെ തുറന്നു വിട്ടതാണ്​ പ്രളയത്തിനിടയാക്കിയത്​. ഡാം തുറക്കുന്നതിന്​ മുന്നൊരുക്കമുണ്ടായില്ല. ജാഗ്രതാ നിർദേശങ്ങൾ നൽകിയില്ലെന്നും ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു. സർക്കാർ തലത്തിൽ തീരുമാനമെടുക്കാനുണ്ടായ കാലതാമസം, രണ്ട്​ വകുപ്പ്​ മന്ത്രിമാർ തമ്മിലുള്ള തർക്കം, കെ.എസ്​.ഇ.ബിയുടെ ലാഭക്കൊതി, മുൻകൂട്ടി കാര്യങ്ങൾ കാണാൻ കഴിയാത്ത സർക്കാറിലെ വിവിധ വകുപ്പുകളിലെ കാര്യക്ഷമമില്ലായ്​മ എന്നിവയാണ്​ പ്രളയത്തിന്​ കാരണമെന്നും ചെന്നിത്തല ആരോപിച്ചു.

1924 ലെ വെള്ളപ്പൊക്കത്തിന്​ സമാനമാണിതെന്ന്​ പലരും പറയുന്നു. എന്നാൽ അത്​ പ്രകൃതിയുടെ സൃഷ്​ടിയായിരുന്നു. ഇത്​ മനുഷ്യ സൃഷ്​ടിയാണ്​. ഇത്തവണ 41.44 ശതമാനം മഴ കൂടുതൽ പെയ്​തെങ്കിലും വെള്ള​െപ്പാക്കം രൂക്ഷമായത്​ സംസ്​ഥാനത്തെ എല്ലാ ഡാമുകളും മുന്നൊരുക്കങ്ങളൊന്നുമില്ലാതെ തുറന്നു വിട്ടതുകൊണ്ടാണ്​​. കാലാവസ്​ഥാ പഠനമോ മുൻ അനുഭവങ്ങളുടെ അവലോകനമോ നടന്നില്ല.  പമ്പാ നദിയിലെ ഒമ്പതു ഡാമുകളും ഇടുക്കി, എറണാകുളം ജില്ലകളിലെ 11 ഡാമുകളും ഒരുമിച്ചു തുറന്നുവിട്ടു. ചാലക്കുടിപ്പുഴയിലെ ആറു ഡാമുകളും തുറന്നു വിട്ടു. ഡാം തുറക്കുന്നതിന്​ മുമ്പ്​  പ്രത്യാഘാതം പഠിച്ചില്ല. ജാഗ്രതാ നിർദേശം നൽകിയില്ല. ബാധിക്കുന്ന ജനങ്ങളെ മാറ്റിപ്പാർപ്പിച്ചില്ലെന്നും ചെന്നിത്തല ആരോപിച്ചു.  

എറണാകളത്തെ കാലടി, പെരുമ്പാവൂർ, പറവൂർ, പന്തളം എന്നിവിടങ്ങളിൽ ഒരു മുന്നറിയിപ്പും നൽകിയില്ല. ആളുകൾ കിടന്നുറങ്ങു​േമ്പാൾ വെള്ളം ഇരച്ചു കയറുകയായിരുന്നു. ഇടുക്കിയിലെ ഡാമുകളെല്ലാം ജൂലൈ പകുതിയിൽ തന്നെ 90 ശതമാനവും നിറഞ്ഞിരുന്നു. മഴ കൂടുതൽ ശക്​തമാകുമെന്ന്​ കേന്ദ്ര സംസ്​ഥാന കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രങ്ങൾ മുന്നറിയിപ്പ്​ നൽകിയതുമാണ്​. എന്നാൽ അതെല്ലാം കെ.എസ്​.ഇ.ബിയും സർക്കാറും അവഗണിച്ചു. ഇടുക്കി ഡാം തുറക്കാൻ സംസ്​ഥാന സർക്കാറും മറ്റു ഡാമുകൾക്ക്​ കെ.എസ്​.ഇ.ബിയോ ജലവിഭവ വകുപ്പോ ആണ്​ അനുമതി നൽകേണ്ടത്​.  ജൂലൈ 31 ന്​ ഇടുക്കി അണക്കെട്ടി​​െൻറ ജലനിരപ്പ്​ 2399 ആയി ഉയർന്നു. പിന്നീട്​ കനത്ത മഴയും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന്​ മുന്നറിയിപ്പ്​ ഉണ്ടായിരുന്നു. കൂടാതെ മുല്ലപ്പെരിയാർ ഡാമിൽ വെള്ളം ഉയരുന്നുമുണ്ടായിട്ടും ജലനിരപ്പ്​ പിടിച്ചു നിർത്താൻ നടപടി സ്വീകരിച്ചില്ല. ലാഭക്കൊതിയൻമാരായ കെ.എസ്​.ഇ.ബി കുറ്റകരമായ അനാസ്​ഥ കാണിച്ചു. ​ൈവദ്യുത മന്ത്രിയും ജലവിഭവ വകുപ്പ്​ മന്ത്രിയും തമ്മിൽ സഹകരണമില്ലായ്​മ ഇടുക്കി ഡാം തുറക്കുന്നതിൽ പ്രതിസന്ധി സൃഷ്​ടിച്ചു. 

ഡാമി​​െൻറ ഒരു ഷട്ടർ ആഗസറ്റ്​്​ ഒമ്പതിന്​ തുറന്നു.  ഇടുക്കി , എറണാകുളം കലക്​ടർമാരെ പ്രദേശത്ത്​ എത്രമാത്രം നാശനഷ്​ടമുണ്ടാകുമെന്നും ആരെയെല്ലാം മാറ്റിപ്പാർപ്പിക്കേണ്ടി വരുമെന്നും പഠിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ നിയോഗിച്ചു. എന്നാൽ അങ്ങനെയൊരു റിപ്പോർട്ട്​ ഇതുവരെ സമർപ്പിക്കപ്പെട്ടിട്ടില്ല. പിറ്റേന്നു തന്നെ മുഴുവൻ ഷട്ടറുകളും തുറക്കേണ്ടി വന്നു. പ്രളയത്തി​​െൻറ മുഖ്യ കാരണം ഇതാ​െണന്നും അദ്ദേഹം ആരോപിച്ചു

flood-manmade-ramesh-chennitthala​